കാഞ്ഞങ്ങാട്: [www.malabarflash.com] സ്വന്തം ഭാര്യയെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കാഴ്ച വെച്ച ഭര്‍ത്താവിനെയും യുവതിയെ ബലാത്സംഗം ചെയ്ത രണ്ട് ഓട്ടോ ഡ്രൈവര്‍മാരെയും പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ ഭര്‍ത്താവ് കല്ലൂരാവിക്കടുത്ത പട്ടാക്കല്‍ സ്വദേശിയായ ജുനൈദ് (30), ഓട്ടോ ഡ്രൈവര്‍മാരായ പടന്നക്കാടിനടുത്ത കുറുന്തൂരിലെ അജിത്ത് (33), ഒഴിഞ്ഞ വളപ്പിലെ നാസര്‍ എന്ന അബ്ദുള്‍ നാസര്‍ (41) എന്നിവരെയാണ് ശനിയാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.പ്രേമനും സംഘവും അറസ്റ്റ് ചെയ്തത്.
ജുനൈദ് രണ്ട് തവണ അജിത്തിനും നാസറിനും സ്വന്തം ഭാര്യയെ കാഴ്ച വെച്ചുവെന്നാണ് പരാതി. അറസ്റ്റിലായ മൂന്ന് പേരെയും തോയമ്മല്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയരാക്കി. ഇവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി.
യുവതിയെ ബലാത്സംഗം ചെയ്ത വിവരം മാസങ്ങള്‍ക്ക് ശേഷമാണ് പുറം ലോകമറിഞ്ഞത്.
ജുനൈദ് ഭീഷണിപ്പെടുത്തിയാണ് സ്വന്തം ഭാര്യയെ സുഹൃത്തുക്കളായ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കാഴ്ച വെച്ചത്. സഹികെട്ട യുവതി സഹോദരിയോട് വിവരം പറയുകയും യുവതി പോലീസിലെത്തി പരാതി നല്‍കുകയുമായിരുന്നു. പ്രതികളെ വെളളിയാഴ്ച തന്നെ വലയിലാക്കിയിരുന്നു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment