Latest News

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വില്പന നടത്തിയ സ്ത്രീ അറസ്റ്റില്‍

തൃശൂര്‍: [www.malabarflash.com] ഗള്‍ഫ് അടക്കം വിദേശരാജ്യങ്ങളില്‍ ജോലിക്കു പോകുന്നവര്‍ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചുനല്‍കുന്ന സംഘാംഗമായ സ്ത്രീയെ പോലീസ് അറസ്റ്റ്‌ചെയ്തു. കൊട്ടേക്കാട് താമസിക്കുന്ന പുളിമൂട്ടില്‍ അബ്ദുള്‍ ഖാദറിന്റെ ഭാര്യ സീനത്ത് (49) ആണ് പിടിയിലായത്. അനേകം യൂണിവേഴ്‌സിറ്റികളുടെ പേരില്‍ നിര്‍മിച്ച വ്യാജ സര്‍ട്ടിഫിക്കറ്റുകളും വീട്ടില്‍നിന്നു പിടിച്ചെടുത്തു. വ്യാജസര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കുന്ന കൊല്ലത്തെ സ്ഥാപനത്തിന്റെ ഉടമയെ സീനത്ത് നല്കിയ വിവരംവച്ചു കൊല്ലം പോലീസ് പിടികൂടി.

മെത്രാന്‍ ചമഞ്ഞു തട്ടിപ്പുനടത്തിയതിനു കൊട്ടാരക്കര സ്വദേശി ജയിംസ് ജോര്‍ജ്(54) എന്നയാളാണു പിടിയിലായത്. ഭാരതീയ ഓര്‍ത്തഡോക്‌സ് സഭ എന്ന സഭ ഉണെ്ടന്നവകാശപ്പെട്ടു ബസേലിയോസ് മാര്‍ത്തോമ്മ യാക്കോബ് പ്രഥമന്‍ എന്ന പേരു സ്വീകരിച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്.

ഇയാളുടെ ഉടമസ്ഥതയില്‍ കൊല്ലം ചെമ്മാന്‍മുക്കില്‍ പ്രവര്‍ത്തിക്കുന്ന മോഡേണ്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഓഫീസിലും സീനത്തിന്റെ തൃശൂര്‍ പാട്ടുരായ്ക്കലിലുള്ള റോയല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിലും വീട്ടിലും റെയ്ഡ് നടത്തി.

സീനത്തിന്റെ ഓഫീസിലുംനിന്ന് ഇരുന്നൂറിലേറെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തു. സര്‍ട്ടിഫിക്കറ്റുകള്‍ എംബസി അറ്റസ്റ്റേഷന്‍ ചെയ്തുകൊടുക്കുന്നുവെന്ന പേരിലാണു സ്ഥാപനം നടത്തിയിരുന്നത്. നാലു വര്‍ഷമായി സീനത്ത് വ്യാജ ബിരുദ വില്പന നടത്തിവരുന്നതായി പോലീസ് പറഞ്ഞു.

എംബിഎ, ബിടെക് ബിരുദ സര്‍ട്ടിഫിക്കറ്റിന് ഒന്നേകാല്‍ ലക്ഷം രൂപ. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അമ്പതിനായിരം മുതല്‍ രണ്ടുലക്ഷം വരെ രൂപയാണ് വില. ആളും തരവും ആവശ്യത്തിന്റെ പ്രാധാന്യവും നോക്കിയാണ് വിലയിടല്‍.സീനത്തിന്റെ വ്യാജ സര്‍വകലാശാലയില്‍നിന്നു പക്ഷേ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് നല്കിയിട്ടില്ല. 
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.