കാഞ്ഞങ്ങാട്: [www.malabarflash.com] ഒരു മാസം മുമ്പ് ഭര്‍തൃ ഗൃഹത്തില്‍ നിന്നും കാണാതായ യുവതിയേയും ഒമ്പത് വയസ്സുകാരനായ മകനെയും കണ്ടെത്താനായില്ല.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
തച്ചങ്ങാട് കളത്തിങ്കാല്‍ നാരായണന്റെ ഭാര്യ വിനീത(30), മകന്‍ സൂര്യനാരായണന്‍ (9) എന്നിവരെയാണ് കഴിഞ്ഞ മാസം 4ന് കാണാതായത്. മഡിയനിലെ നാരായണി-കൃഷ്ണന്‍ ദമ്പതികളുടെ മകളാണ്.
കാഞ്ഞങ്ങാട് സ്വകാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്തിരുന്നു. കാണാതായ ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബേക്കല്‍ പോലീസില്‍ 0467 2236224 നമ്പറില്‍ വിവരമറിയിക്കണം.
No comments:
Post a Comment