കാഞ്ഞങ്ങാട്: [www.malabarflash.com] ഈ മാസം 23ന് ആരംഭിക്കുന്ന സ്‌പെഷ്യല്‍ ഒളിംപിക്‌സിലേക്ക് ഇന്ത്യന്‍ വോളിബോള്‍ ടീം നായകനായി അമേരിക്കിലെ ലോസ് എയ്ഞ്ചല്‍സിലേക്ക് യാത്ര തിരിക്കുന്ന കാഞ്ഞങ്ങാട് ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഇ.സുമേഷിന് കാഞ്ഞങ്ങാട് പൗരാവലിയുടെ യാത്രാമംഗളം.
ഐ.എം.എ ഹാളില്‍ നടന്ന പ്രൗഢമായ യാത്രയയപ്പ് സമ്മേളനം നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി ഉദ്ഘാടനം ചെയ്തു. റോട്ടറി എം.ബി.എം. ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എം.ആര്‍.നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. മടിക്കൈ കമ്മാരന്‍ സുമേഷിനെ പൊന്നാടയണിയിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബീന സുകു സുമേഷിനെ സദസ്സിന് പരിചയപ്പെടുത്തി. റോട്ടറി സ്‌കൂള്‍ പി.ടി.എയുടെ ഉപഹാരം വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, റോട്ടറി എം.ബി.എം. ചാരിറ്റബിള്‍ ട്രസ്റ്റ് വക ഉപഹാരം ഡോ.കെ.ജി.പൈ, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വക ക്യാഷ് അവാര്‍ഡ് പ്രസിഡന്റ് സി.യൂസഫ്ഹാജി, റോട്ടറി സ്‌കൂള്‍ ഉപഹാരം ഡയറക്ടര്‍ എം.സി.ജേക്കബ്, കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് ഉപഹാരം പ്രസിഡന്റ് വി.വി.ഹരീഷ്, സ്വാശ്രയ സൊസൈറ്റി ഉപഹാരം ദീപ നായക്, എല്‍.എല്‍.സി ഉപഹാരം കൃഷ്ണന്‍നായര്‍, ബി.ആര്‍.സി. ഉപഹാരം ഗ്രീഷ്മ ടീച്ചര്‍ എന്നിവര്‍ സുമേഷിന് സമ്മാനിച്ചു.
അഡ്വ.എം.സി.ജോസ്, എ.വി.രാമകൃഷ്ണന്‍, എം.ബി.എം.അഷറഫ്, നഗരസഭ പ്രതിപക്ഷ നേതാവ് രവീന്ദ്രന്‍ പുതുക്കൈ, ഡെപ്യൂട്ടി കലക്ടര്‍ അബ്ദുള്‍നാസര്‍, അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍ ചഞ്ചലാക്ഷി, പ്രസ്‌ഫോറം പ്രസിഡന്റ് ടി.കെ.നാരായണന്‍, ജേസിസ് പ്രസിഡന്റ് സി.കെ.ആസിഫ്, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് രാജു, ഐ.എം.എ.പ്രസിഡന്റ് ഡോ.കിഷോര്‍, ആനന്ദാശ്രമം ലയണ്‍സ് പ്രസിഡന്റ് തങ്കരാജ് മാണിക്കോത്ത്, വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
റോട്ടറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ടി.മുഹമ്മദ് അസ്‌ലം സ്വാഗതവും എല്‍.എല്‍.സി. കണ്‍വീനര്‍ കെ.വി.രാമചന്ദ്രന്‍മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സുമേഷിന്റെ പിതാവ് സേതുമാധവന്‍, മാതാവ് ശ്രീലത, കുടുംബാംഗങ്ങള്‍, റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ നാനാതുറകളിലുള്ള നിരവധി പേര്‍ യാത്രയയപ്പ് സമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment