Latest News

കാസര്‍കോട്ടെ കൂതറപ്പെണ്ണുങ്ങളും, സെയില്‍സ് മാനും ; വാട്‌സ്ആപ്പില്‍ ചൂടേറിയ ചര്‍ച്ച

കാസര്‍കോട്:[www.malabarflash.com] പെരുന്നാള്‍ തിരക്കിലേക്ക് കാസര്‍കോട് നഗരം നീങ്ങുമ്പോള്‍ നഗരത്തിലെ ഷോപ്പിലെ സ്റ്റാഫിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശവും അതിനെതിരെ ഷോപ്പിംങ്ങിനെത്തുന്ന സ്ത്രീകളുടെ മറുപടിയും വാട്ട്‌സ് ആപ്പില്‍ ഹിററായി.

കഴിഞ്ഞ ദിവസമാണ് കാസര്‍കോട്ടെ ഒരു വസ്ത്ര കടയിലെ സ്റ്റാഫെന്ന പേരില്‍ അഹമ്മദ് കബീര്‍ ബി.എം എന്നയാള്‍ പെരുന്നാള്‍ ഡ്രസ്സെടുക്കാന്‍ നഗരത്തിലെത്തുന്ന സ്ത്രീകള്‍ കടയ്ക്കാരെ വട്ടം കറക്കിക്കുന്ന അനുഭവം വാട്‌സ് ആപ്പില്‍ പോസ്റ്റ് ചെയ്തത്.
"പെരുന്നാളിന് ഡ്രസ്സ് എടുക്കേണ്ടത് എല്ലാവരുടെയും ആവശ്യമാ"ണെന്ന് തുടങ്ങുന്ന പോസ്റ്റില്‍ ഷോപ്പില്‍ കയറിയിട്ട് ഡ്രസ്സ് മുഴുവന്‍ വലീച്ചിടീച്ച് ഒന്നുമെടുക്കാതെ അടുത്ത ഷോപ്പ് തേടി പോവുന്ന കൂതറ സ്വഭാവം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
"റമസനിലെ ആദ്യത്തെ പത്തില്‍ ഡ്രസ്സ് നോക്കാനും, രണ്ടാമത്തെ പത്തില്‍ ഡ്രസ്സ് എടുക്കാനും, മൂന്നാമത്തെ പത്തില്‍ ഡ്രസ്സ് മാററിയെടുക്കാനും വരുന്ന പെങ്ങമ്മാര്‍ നോമ്പെടുത്ത് നില്‍ക്കുന്ന സെയില്‍സ്മാന്‍മാരെ കൊല്ലാ കൊല ചെയ്യുന്ന" നിലപാട് അവസാനിപ്പിക്കണമെന്നും അഹമ്മദ് കബീര്‍ അഭ്യര്‍ത്ഥിക്കുന്നു.

"നോമ്പ് തുറക്കുന്നസമയത്ത് പോലും ഒരു കുപ്പി വെള്ളവുമായി ഷോപ്പില്‍ കയറി വന്ന് ഷോപ്പില്‍ നിന്നും നോമ്പ് തുറക്കുന്ന പെങ്ങമ്മാരേ..... നിങ്ങളോട് ഞങ്ങള്‍ക്കു തീര്‍ത്താല്‍ തീരാത്ത അറപ്പും, വെറുപ്പും, പുച്ചവുമാണെന്ന്" പറയുന്ന പോസ്റ്റ് മുസ്ലിം സഹോദരിമാര്‍ക്ക് നീ ബുദ്ധിയും വിവരവും പ്രദാനം ചെയ്യണമേ എന്ന പ്രാര്‍ത്ഥനയോടെയാണ് അവസാനിക്കുന്നത്.
ഈ പോസ്റ്റ് വാട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും ചൂടപ്പം പോലെ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഇതിന് മറുപടി പോസ്റ്റ് വാട്‌സ് ആപ്പില്‍ പ്രത്യക്ഷപ്പെട്ടത്.

കടയില്‍ വരുന്ന കൂതറ പെണ്ണുങ്ങള്‍ എന്ന് നീ വിശേഷിപ്പിച്ച പെണ്ണുങ്ങള്‍ക്ക് പറയാന്‍ ഉള്ളത് എന്ന് തുടങ്ങുന്ന പോസ്റ്റ് സെയില്‍സ്മാനെയും കടയുടെ മുതലാളിമാരെയും കുററപ്പെടുത്തുന്നതാണ്‌ . 

"കൂതറ മുതലാളിമാര്‍ കൊണ്ട് വെയ്ക്കുന്ന നിലവാരമില്ലാത്ത വസ്ത്രങ്ങള്‍ സെയില്‍സ്മാന്റെ ഒലിപ്പിക്കല്‍ വര്‍ത്തമാനം കേട്ട് തിരക്കിലും, തിക്കിലും പെട്ട് ഒടുക്കത്തെ പണവും തന്നു എടുത്തു കൊണ്ട് പോയി വീട്ടിലെത്തി ഇട്ടു നോക്കുമ്പോഴാണ് കീറിയതും, നൂല് പൊന്തിയതും വലിഞ്ഞതും എല്ലാം അറിയുന്നതെന്നും അത് മാററാതെ പൊരുന്നാള്‍ ആഘോഷിക്കണമോ" എന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നു..
വാങ്ങുന്ന കാശിന് അര്‍ഹമായ വസ്ത്രം നല്‍കാത്ത മുതലാളിമാര്‍ അല്ലാഹുവിന്റെ കോടതിയില്‍ എങ്ങനെ നില്‍ക്കും എന്ന ഓര്‍മ്മപ്പെടുത്തലുമുണ്ട്.

നോമ്പ് തുറയ്ക്കാന്‍ നേരത്ത് കടയിലെത്തുന്ന സ്ത്രീകളെ അറുപ്പും, വെറുപ്പും, പുച്ചവുമാണെന്ന അഹമ്മദ് കബീറിനോട് നിരവധി ചോദ്യങ്ങളാണ് “കൂതറ”പ്പെണ്ണുങ്ങളുടെ പോസ്റ്റ് ചോദിക്കുന്നത്..
രാവിലെ വസ്ത്രം വാങ്ങാന്‍ കടയിലെത്തിയാല്‍ വീട്ടിലെ ജോലികളൊക്കൊ നിന്റെ മുതലാളി വന്ന് ചെയ്തു തരുമോ എന്ന വെല്ലുവിളിയും ഉയര്‍ത്തുന്നുണ്ട്.

"നോമ്പും നോററ് നിങ്ങള്‍ ചെയ്യുന്നത് ആകെ തുണി മടക്കിവെക്കുന്നത് അല്ലെ? വീട്ടില്‍ പോയി ഉമ്മാനോട് ചോയ്ച്ചു നോക്കൂ.. ഉമ്മാ ഇങ്ങള്‍ നേരം വെളുത്തു അര്‍ദ്ധ രാത്രിവരെ നോമ്പിനു എന്തൊക്കെ ജോലികള്‍ ചെയ്യുന്നുണ്ടെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് “കൂതറ”പ്പെണ്ണുങ്ങളുടെ പോസ്റ്റ് അവസാനിക്കുന്നത്.

ഈ രണ്ട് പോസ്റ്റുകളും വാര്‍ട്‌സ് ആപ്പിലും ഫെയ്‌സുബുക്കിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയപ്പോള്‍ പ്രശ്‌നം തീര്‍ക്കാന്‍ തനി കാസര്‍കോടന്‍ ഭാഷയില്‍ കമന്റുമായി ഒരുത്തന്‍ കൂടി കയറി വന്നു.

"ഷോപ്പില്‍ നിക്ക്‌ന്നെ ചെക്കനോട്, നോമ്പ് തൊര്‍ക്ക്‌ന്നെ ടൈമില്‍ കൂപ്പി ബെള്ളവും കൊണ്ട് ഷോപ്പില്‍ ബെര്‍ന്നത് നിനക്ക് പുടിക്ക്ന്നില്ലാങ്ക് നീ ഷോപ്പ് ബന്താക്കീര്‍ ഭായി, കച്ചോടൊ ആക്കാനന്നെ അല്ലെ ഷോപ്പ് തൊര്‍ക്ക്‌ന്നെ, അന്നിററ് ബെര്‍ന്നെ ആളെ പറയ്ന്നാ..?? എന്തീറാ നിനക്ക്? നല്ലോണം ബേജാറും അറപ്പും ബെര്‍പ്പും ആന്നെങ്ക് നാളെ മുതല്‍ മഗ്രിബ് അന്നാട്ടി മുന്നെ പീടിയെ ബന്താക്കീറ്.."

"ഏ ഇഞ്ഞാ, പഷ്ടത്തെ നോമ്പിന് എട്ക്കാന് മന്‍സ് ഇണ്ടായിന്റാങ്ക് പിന്നെ എന്തിന് ആട്ക്ക് പോയത്..?? നിങ്ങൊ അന്നല്ലെ പര്‍ഞ്ഞെ കാല്‍ത്തെയു ഉച്ചക്കു ഒന്നൂ ടൈം ഇല്ലാ, അയാനോണ്ട് മോന്തി അമ്പൊ പോന്നത്ന്ന്, ഈ മോന്തിക്ക് ബാങ്ക് കെട്ത്തിററാമ്പൊ ഒരി നിസ്‌ക്കാരൊ ഇണ്ട്, പര്‍ച്ചേസിങ്ങിന്റെ തെര്‍ക്കില് അത് മര്‍ന്നരണ്ട ആബെ...."

ഇങ്ങിനെ ചര്‍ച്ചകള്‍ പുരോഗിമിക്കുന്നിടയ്ക്ക് മറെറാരാള്‍ കൂടി. കയറി വന്നു.. അയാളുടെ വേവലാതി ഡ്രസ്സെന്നു കേട്ടാല്‍ നൊന്തു പ്രസവിച്ച മക്കളെ പോലും മറക്കുന്ന മാതാക്കളുടെ കാലിനടില്‍ സ്വര്‍ഗ്ഗമാണോ, അതോ നരകമാണോ എന്നതാണ്..

ഏതായാലും ഇവരുടെ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ വിശുദ്ധ റംസാനിലെ പുണ്യം കൊയ്യാനുളള സമയമാണ് നഷ്ടപ്പെടുത്തുന്നത് എന്ന കാര്യം പലരും മറന്നും പോയോ....
വാട്‌സ് ആപ്പ് പോസ്റ്റുകള്‍ ഇവിടെ കാണാം...
പ്രിയപ്പെട്ട കാസറകോടന്‍ സഹോദരിമാരോട്... പെരുന്നാളിന് ഡ്രസ്സ് എടുക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്, എന്നു വച്ച് ഷോപ്പില്‍ കയറിയിട്ട് ഡ്രസ്സ് മുഴുവന്‍ വലീച്ചിടീച്ച് ഒന്നുമെടുക്കാതെ അടുത്ത ഷോപ്പ് തേടി പോവുന്ന നിങ്ങളുടെ കൂതറ സ്വഭാവം അവസാനിപ്പിക്കണം.
ഷോപ്പില്‍ കയറി സ്റ്റാഫുകളെ കൊല്ലാ കൊല ചെയ്യുന്ന നിങ്ങള്‍ ഒന്നോര്‍ക്കണം, നിങ്ങള്‍ നോമ്പ് നോററിട്ടില്ലെങ്കിലും ഞങ്ങള്‍ നോമ്പു കാരാണ്...

റമസനിലെ ആദ്യത്തെ പത്തില്‍ ഡ്രസ്സ് നോക്കാനും, രണ്ടാമത്തെ പത്തില്‍ ഡ്രസ്സ് എടുക്കാനും, മൂന്നാമത്തെ പത്തില്‍ ഡ്രസ്സ് മാററിയെടുക്കാനും വരുന്ന പെങ്ങമ്മാരെ.. റമസാനിലെങ്കിലും ഒന്നടങ്ങിയിരുന്നൂടെ...

മഗരിബ് ബാങ്ക് കൊടുക്കുന്ന(നോമ്പ് തുറക്കുന്ന) സമയത്ത് പോലും ഒരു കുപ്പി വെള്ളവുമായി ഷോപ്പില്‍ കയറി വന്ന് ഷോപ്പില്‍ നിന്നും നോമ്പ് തുറക്കുന്ന പെങ്ങമ്മാരേ.....നിങ്ങളോട് ഞങ്ങള്‍ക്കു തീര്‍ത്താല്‍ തീരാത്ത അറപ്പും, വെറുപ്പും,പുച്ചവുമാണ്. റബ്ബേ മുസ്ലിം സഹോദരിമാര്‍ക്ക് നീ ബുദ്ധിയും വിവരവും പ്രദാനം ചെയ്യണേ നാഥാ.....
ഷോപ്പില്‍ നിന്നു കൊണ്ട് സ്ത്രീകളുടെ ക്രൂരതക്ക് ഇരയാവുന്ന സ്റ്റാഫുകള്‍ക്ക് വേണ്ടി,
സ്റ്റാഫില്‍ ഒരാളായ അഹമ്മദ് കബീര്‍ ബി.എം
.
 
******************************************
സഹോദരാ സെയില്‍സ് മാനെ.. നീ അറിയേണ്ടതിലേക്ക് നിന്റെ കടയില്‍ വരുന്ന കൂതറ പെണ്ണുങ്ങള്‍ എന്ന് നീ വിശേഷിപ്പിച്ച പെണ്ണുങ്ങള്‍ക്ക് പറയാന്‍ ഉള്ളത്.

ഞങ്ങള്‍ ആദ്യ പത്തിലും, രണ്ടാമത്തെ പത്തിലും, മൂന്നാമത്തെ പത്തിലും വന്നു നിങ്ങളെ ഇത്ര അതികം ശല്യം ചെയ്യുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. നിങ്ങളുടെ കൂതറ മുതലാളിമാര്‍ കൊണ്ട് വെക്കുന്ന ലാട്ട് സാദനം നിന്റെ ഒലിപ്പിക്കല്‍ വര്‍ത്തമാനം കൊണ്ട് എടുത്തു കൊണ്ട് പോകാന്‍ ആദ്യ പത്തില്‍ ഞങ്ങള്‍ക്ക് മനസ്സില്ലായിരുന്നു.

രണ്ടാമത്തെ പത്തില്‍ നിന്റെ കുക്കൂതറ മുതലാളിമാര്‍ കൊണ്ട് വെക്കുന്ന സാദനങ്ങള്‍ തിരക്കിലും, തിക്കിലും പെട്ട് ഒടുക്കത്തെ പൈശയും തന്നു എടുത്തു കൊണ്ട് പോയി വീട്ടിലെത്തി ഇട്ടു നോക്കുമ്പോള്‍ ആണ് അറിയുക കീറിയതും, നൂല് പൊന്തിയതും വലിഞ്ഞതും എല്ലാം.

മൂന്നാമത്തെ പത്തില്‍ പിന്നെ അത് മാററാന്‍ വരാതെ അത് തന്നെ ഉടുത്തു പെരുന്നാള്‍ ആഘോഷിക്കണം എന്നാണോ 'മാന്‍' പറയുന്നത്? പററില്ലെന്ന് നീ പറഞ്ഞു കൊടുക്കണം മുതലാളിമാരോട്. വാങ്ങുന്ന കാശിനു അര്‍ഹമായ വസ്ത്രം കൊടുക്കാത്ത നിന്റെ ഒക്കെ മുതലാളിമാര്‍ അല്ലാഹുവിന്റെ കോടതിയില്‍ എങ്ങനെ നില്‍ക്കും എന്ന് നമുക്ക് നോക്കാം.

പിന്നെ നോമ്പ് തുറക്കാന്‍ നേരത്ത് ഒരു കുപ്പി വെള്ളവും ആയി നിന്റെ കടയിലേക്ക് വരുന്ന ഞങ്ങളോട് നിനക്ക് അറപ്പും, വെറുപ്പും, പുച്ചവും ആണല്ലേ?

ഞങ്ങള്‍ രാവിലെ 10 മണിക്ക് നിന്റെ കടയില്‍ വന്നാല്‍ അത്താഴം കഴിച്ചു എഴുനെററു പോയ പാത്രങ്ങള്‍ നിന്റെ മുതലാളി കഴുകി വെക്കുമോ..?
വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കാന്‍, അലക്കി , അതുണക്കി മടക്കി തേച് വെക്കാന്‍ നിന്റെ മുതലാളി വരുമോ..?
വൈകുന്നേരം മഗ്‌രിബ് ബാങ്ക് കൊടുക്കുമ്പോള്‍ നോമ്പ് തുറക്കാനും, അതിനു ശേഷവും കഴിക്കാനുള്ള ഭക്ഷണം ഉപ്പാക്കും, ഉമ്മാക്കും, കേട്ട്യോനും, മക്കള്‍ക്കും, അതിഥികള്‍ക്കും ഉണ്ടാക്കാന്‍ നിന്റെ മൊതലാളി ആരെയെങ്കിലും പറഞ്ഞയച്ചു തരുമോ..?

രാത്രി വീട്ടിലുള്ള ആണുങ്ങള്‍ തറാവീഹ് നിസ്‌കരിക്കാന്‍ പോകുമ്പോള്‍ ഞങ്ങളെ അങ്ങാടിയിലാക്കി പൊയ്‌ക്കോ എന്ന് പറഞ്ഞാല്‍ തിരിച്ചു ഞങ്ങളെ നിന്റെ മുതലാളിമാര്‍ വീട്ടില്‍ കൊണ്ടാക്കി തരുമോ..?

എല്ലാ പണിയും കഴിഞ്ഞ്, എല്ലാം ഒരുക്കിവെച്ച് വൈകുന്നേരം അതിന്റിടക്ക് പോയി ഡ്രെസ്സ് എടുക്കുന്നതും പോര നിങ്ങള്‌ക്കൊക്കെ ഞങ്ങളോട് പുച്ഛം ആണല്ലേ

നോമ്പും നൊയററ് നിങ്ങള്‍ ചെയ്യുന്നത് ആകെ തുണി മടക്കിവെക്കുന്നത് അല്ലെ? വീട്ടില്‍ പോയി ഉമ്മാനോട് ചോയ്ച്ചു നോക്കൂ.. ഉമ്മാ ഇങ്ങള്‍ നേരം വെളുത്തു അര്‍ദ്ദ രാത്രിവരെ നോമ്പിനു എന്തൊക്കെ ജോലികള്‍ ചെയ്യുന്നുണ്ടെന്ന്

ഓരോ ജോലിക്കും അതിന്റേതായ മാന്യതയും മര്യാദയും ഉണ്ട്. അത് കളഞ്ഞു കുളിക്കുന്ന ഇത് പോലെ ഉള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങളോട് അറപ്പും, വെറുപ്പും, പുച്ചവും തോന്നുന്നു.

താഴെയുള്ള എഴുത്ത് വായിച്ചു ദ്രിടങ്ക പുളകിതന്‍ ആയ ആരെങ്കിലും ഉണ്ടെങ്കില്‍ അവന്‍ ആദ്യം തന്റെ ഉമ്മയേയും, പെങ്ങളെയും, ഭാര്യയേയും, മകളെയും ഒന്ന് കൂടെ ഓര്‍ക്കുന്നത് നന്നായിരിക്കും.
പടച്ചോന്‍ നിങ്ങള്ക്ക് നല്ല ബുദ്ധി തരട്ടെ. ആമീന്‍.....
*********************************
മലയാളൊ മെസ്സേജ് എയ്തി കളീക്ക്‌ന്നെ കാസ്‌റോട്ടെ പെണ്ണ് പുള്ള റോടും ആണ് പുളള റോടും പറയാന് ഇണ്ടത്...

എന്നിന്റെ റാ നിങ്ങക്കെല്ലൊ ആന്നത്?
പസ്റ്റ് പറയാന് ഇണ്ടത് ആ ഷോപ്പില്‍ നിക്ക് ന്നെ ചെക്കനോട്, നോമ്പ് തൊര്‍ക്ക്‌ന്നെ ടൈമില്‍ കൂപ്പി ബെള്ളവും കൊണ്ട് ഷോപ്പില്‍ ബെര്‍ന്നത് നിനക്ക് പുടിക്ക്ന്നില്ലാങ്ക് നീ ഷോപ്പ് ബന്താക്കീര്‍ ഭായി, കച്ചോടൊ ആക്കാനന്നെ അല്ലെ ഷോപ്പ് തൊര്‍ക്ക്‌ന്നെ, അന്നിററ് ബര്‍ന്നെ ആളെ പറയ്ന്നാ..?? എന്തീറാ നിനക്ക്? നല്ലോണം ബേജാറും അറപ്പും ബെര്‍പ്പും ആന്നെങ്ക് നാളെ മുതല്‍ മഗ്രിബ് അന്നേ നാട്ടി മുന്നെ പീടിയെ ബന്താക്കീറ്..

പിന്നെ രണ്ടാമത് മെസ്സേജ് ഇട്ടെ ഇഞ്ഞാനോട്, ഏ ഇഞ്ഞാ, പഷ്ടത്തെ നോമ്പിന് എട്ക്കാന് മന്‍സ് ഇണ്ടായിററാക് പിന്നെ എന്തിന് ആട്ക്ക് പോയത്..?? നിങ്ങൊ അന്നല്ലെ പര്‍ഞ്ഞെ കാല്‍ത്തെയു ഉച്ചക്കു ഒന്നൂ ടൈം ഇല്ലാ, അയാനോണ്ട് മോന്തി അമ്പൊ പോന്നത്ന്ന്, ഈ മോന്തിക്ക് ബാങ്ക് കെട്ത്തിററാമ്പൊ ഒരി നിസ്‌ക്കാരൊ ഇണ്ട്, പര്‍ച്ചേസിങ്ങിന്റെ തെര്‍ക്കില് അത് മര്‍ന്നരണ്ട ആബെ..

പിന്നെ ഈ കൂതറ മൊതലാളിമാര് ലാട്ട് സാദനൊ കൊണ്ട് ബൈക്ക്‌ന്നെ കതെ ചെല്ല്‌ന്നെ കേട്ട്, അല്ല നിങ്ങളെ പെരേല് ബന്ന്‌ററ് ബിള്‍ച്ചി നാ ബന്നിററ് ഡ്രെസ്സ് എട്ത്തിറ് ന്ന് ചെല്ലീററ്.? തക്കര്‍ച്ചിറെറാന്നു ഇല്ല, നൂല് അള്‌ന്നെ എല്ലൊ ഇണ്ടെങ്ക് അത്രമേലും എട്ക്കണ്ട ആബെ..

രണ്ട് കൂട്ടറോടും ചെല്ലാന് ഇണ്ടത് ഈ ലപ്‌ടെ ഈടെ മതിയാക്കീര്‍ , ബെര്‍തെ നോമ്പും നോക്കീററ് നമ്മൊ നമ്മൊ തല്ലാക്കണ്ട..
അപ്പൊ അങ്ങനത്തെല്ലൊ ബിസ്സ് യൊ..
നിര്‍ത്ത്യര്‍ന്ന് ആബെ, ബമ്പന്മാര്‍ നേരെ നിക്ക് ആവോ...

*******************************************
അല്‍പം ധൃതിയിലായിരുന്നു ഇന്ന് ഷോപ്പിലേക്കിറങ്ങിയത്, എണീക്കാന്‍ അല്പം വൈകി പോയി, പെട്ടെന്നു തന്നെ കുളിച്ച് ഷോപ്പിലേക്കിറങ്ങി. നോമ്പ് 17 (ബദര്‍ ദിനം) ആയത് കൊണ്ട് പെണ്ണുങ്ങളുടെ എടങ്ങേറ് അല്പം കുറവായിരിക്കും എന്ന ആശ്വാസത്തിലായിരുന്നു ഞാന്‍, പക്ഷേ, ഷോപ്പിന്റെ ഡോര്‍ തുറന്നപ്പൊ ആ പ്രതീക്ഷ കാററൂരി വിട്ട ബലൂണു പോലെയായി, തിങ്ങി നിറഞ്ഞു നില്‍ക്കുന്ന പര്‍ദ്ദ കൂട്ടം, ബദിരീങ്ങളെ ആണ്ടല്ല, ഖിയാമത്ത് നാള്‍ വന്നാ പോലും പെണ്ണുങ്ങള്‍ നന്നാവൂലാന്ന് എനിക്കപ്പൊ മനസിലായി.
ചെന്നയുടനെ എനിക്കും കിട്ടി ഒരു കസ്റ്റമറിനെ. സമയം പോകും തോറും ടാബിളില്‍ ഡ്രസ്സ് കൂടി കൂടി വന്നു, കുറച്ച് കഴിഞ്ഞപ്പൊ മൂന്ന് പെണ്ണുങ്ങള്‍ ഒരു കുട്ടിയുമായ് വന്നു,

'ഈ കുഞ്ഞിക്കാന്ന ഡ്രസ്സ് ബാണം' അവരിലൊരാള്‍ പറഞ്ഞു.
ഞാന്‍ ഡ്രസ്സ് കാണിക്കാന്‍ തുടങ്ങി, പക്ഷേ അവര്‍ ശ്രദ്ധിക്കുന്നേയില്ല, അവര്‍ പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുന്നു, ഇടയ്ക്ക് അതിലൊരു സ്ത്രീ ഒരു കവറില്‍ നിന്നും പഴമെടുത്ത് കുട്ടിക്ക് കൊടുക്കുന്നു, വെള്ളവും കുടിപ്പിക്കുന്നു, എന്നിട്ട് കുട്ടിയുടെ മുഖവും കഴുകി അവര്‍ പോവുന്നു,,,,, ഞാന്‍ ചോദിച്ചു' ഹലോ... ഡ്രസ്സ് ബാണ്ടേ?'
'ബാണ്ട ഒന്നും പാങ്ങില്ല '
'അയ്‌ന് നിങ്ങൊ ഒന്നുംനോക്കീററാലോ'
'ബാണ്ട ഈടെ കാണുമ്പൊന്നെ ഒന്നും പാങ്ങില്ല' എന്നും പറഞ്ഞ് അവര്‍ ഇറങ്ങി പോയി...,, എനിക്കെവിടെന്നില്ലാത്ത ദേഷ്യം വന്നു, റമളാനയത് കൊണ്ട് തല്‍ക്കാലം തെറി മനസില്‍ തന്നെ സൂക്ഷിച്ചു.
സമയം പിന്നെയും കടന്നു പോയി....

'ഈ കുഞ്ഞിന്റെ ഉമ്മ ആര് ??, ഈ കുഞ്ഞിന്‍ന്റെ ഉമ്മ ഈടെ ഏടെങ്കു ഇണ്ടാ??'

ആ ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് തിരിഞ്ഞു നോക്കി, ഞങ്ങടെ ബോസായിരുന്നു അത്, ഉമ്മയെ കാണാതെ കരയുന്ന ഒരു കുട്ടിയുടെ ഉമ്മയെ അന്വേഷിക്കുകയായിരുന്നു ബോസ്. അത് കേട്ട് ഞങ്ങള്‍ സ്റ്റാഫ്‌സും അതേ ചോദ്യം എല്ലാവരോടും ചോദിച്ചു, പക്ഷേ കുട്ടിയുടെ ഉമ്മ ഡ്രസ്സും വാങ്ങി സ്ഥലം വിട്ടിരുന്നു. 'യാ അല്ലാഹ്.... ഡ്രസ്സ് കാണുമ്പൊ സ്വന്തം മക്കളെ പോലും മറ്ന്ന, എന്ത് അവസ്ഥെ? ' സ്റ്റാഫില്‍ ഒരാള്‍ പെണ്ണുങ്ങളുടെ മുമ്പീന്നു തന്നെ അത് പറഞ്ഞ് അവസരം മുതലെടുത്തു. പെണ്ണുങ്ങള്‍ ആരും ഒന്നും മിണ്ടിയില്ല, കാരണം അവര്‍ക്കുമറിയാം ഞങ്ങളും ഈ കൂട്ടത്തില്‍ പെട്ടവരാണെന്ന്.

പിന്നീട് കുറച്ച് സമയം കഴിഞ്ഞ് ആ ഉമ്മ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ട് പോയി, ആ ഉമ്മയെ ഒന്നു കാണണമെന്നുണ്ടായിരുന്നു, മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍..., പക്ഷേ തിരക്കായതിനാല്‍ കാണാന്‍ പററിയില്ല. എന്താലേ നമ്മുടെ പെണ്ണുങ്ങള്‍ടെ അവസ്ഥ?, ഡ്രസ്സെന്നു കേട്ടാല്‍ നൊന്തു പ്രസവിച്ച മക്കളെ പോലും മറക്കുന്ന ഇത്തരം മാതാക്കളുടെ കാലിനടില്‍ സ്വര്‍ഗ്ഗമാണോ, അതോ നരകമാണോ നാഥാ ഉള്ളത്..? ഇവള്‍മാരുടെയൊക്കെ കെട്ടിയോന്‍ ഏതു പെങ്കൂസനാണോ, എന്തോ..? (എന്റെ ഇന്നത്തെ ഷോപ്പിലെ അനുഭവം).


Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.