കാസര്‍കോട്: [www.malabarflash.com] ഓട്ടോയില്‍ മറന്ന കുഞ്ഞിനെ നാടകീയതക്കൊടുവില്‍ ഒന്നര മണിക്കൂറിനുശേഷം ഉമ്മക്ക് തിരികെ കിട്ടി. ബുധനാഴ്ച ഉച്ചയോടെ പുതിയ ബസ്സ്റ്റാന്‍ഡിലായിരുന്നു നാട്ടുകാരെയും പൊലീസിനെയും പരിഭ്രാന്തിയിലാക്കിയ സംഭവം. ഉളിയത്തടുക്കയില്‍ നിന്ന് കാസര്‍കോട് നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാനത്തെിയ ഉമ്മയാണ് ഒന്നരവയസ്സുള്ള മകന്‍ ഫയാസിനെ ഓട്ടോയില്‍ മറന്നത്.
സാധനങ്ങള്‍ വാങ്ങി ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ക്കൊപ്പം ഉമ്മ ചൂരിയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. നഗരത്തില്‍ നിന്നും ഓട്ടോയിലാണ് പോയത്. എല്ലാവരും ചൂരിയിലിറങ്ങിയെങ്കിലും സീറ്റിലിരുന്ന കുഞ്ഞിനെ എടുക്കാന്‍ മറന്നു. ഓട്ടോ ഡ്രൈവര്‍ ഇതറിയാതെ കാസര്‍കോട്ടേക്ക് പുറപ്പെട്ടു. വഴിയില്‍ ബുര്‍ഖ ധരിച്ച രണ്ടു സ്ത്രീകള്‍ ഓട്ടോയില്‍ കയറി. സ്ത്രീകള്‍ വിചാരിച്ചത് ഓട്ടോഡ്രൈവറുടെ കുഞ്ഞാണെന്നാണ്. ഡ്രൈവര്‍ കരുതിയത് അവരുടേതാണെന്നും. പുതിയ സ്റ്റാന്‍ഡില്‍ സ്ത്രീകളിറങ്ങി പോകുമ്പോള്‍ കുഞ്ഞിനെ എടുക്കാത്തതെന്തേ എന്നുചോദിച്ചപ്പോഴാണ് തങ്ങളുടേതല്ലെന്ന് സ്ത്രീകള്‍ പറഞ്ഞത്.
ഉടന്‍ സമീപത്തെ പൊലീസ് എയ്ഡ്പോസ്റ്റില്‍ പറഞ്ഞു. കുട്ടി കരയാന്‍ തുടങ്ങിയതോടെ ബസ് കാത്തുനിന്ന സ്ത്രീകള്‍ എടുത്ത് സമാധാനിപ്പിച്ചു. ഒടുവില്‍ അവരുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലത്തെിച്ചു. ഇതിനിടയില്‍ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ഉമ്മയും ബന്ധുക്കളും സ്റ്റേഷനിലത്തെി.

കുട്ടി സുരക്ഷിതമായി അവിടെയുണ്ടെന്ന് മനസ്സിലായതോടെയാണ് അവര്‍ക്ക് ആശ്വാസമായത്. അശ്രദ്ധ കാണിച്ചതിന് കുട്ടിയുടെ ബന്ധുക്കളെ പൊലീസ് താക്കീത് ചെയ്തുവിട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment