Latest News

പുരയിടത്തിന്റെ അതിരില്‍നിന്ന മരം മുറിച്ചു; സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു

എരുമേലി: [www.malabarflash.com] അതിരില്‍ നിന്ന മരം മുറിച്ചതിന്റെ പേരില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഇരുമ്പൂന്നിക്കര സ്വദേശിയും നാട്ടകം ട്രാവന്‍കൂര്‍ സിമന്റ് ഫാക്ടറിയിലെ ജീവനക്കാരനുമായ പുത്തന്‍പീടികയില്‍ നെജീബ് (42) ആണ് വീടിന് സമീപം അയല്‍വാസിയുമായുണ്ടായ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടത്.

ബുധനാഴ്ച വൈകുന്നേരം നാലോടെയാണു സംഭവം. സംഘട്ടനത്തിനുശേഷം ബൈക്കില്‍ കയറി രക്ഷപെട്ട അയല്‍വാസി പുതുപ്പുരയില്‍ മധുവിനെ പോലീസ് തെരയുന്നു. വനത്തിനു സമീപമുള്ള വഴിയില്‍ ബൈക്ക് ഉപേക്ഷിച്ച് ഇയാള്‍ രക്ഷപെടുകയായിരുന്നു.

പുരയിടത്തിന്റെ അതിരില്‍ നിന്ന ആഞ്ഞിലിമരം മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് മുമ്പുണ്ടായിരുന്ന തര്‍ക്കം മരം മുറിച്ചുമാറ്റിയതോടെ രൂക്ഷമാകുകയായിരുന്നു. കൈത്തണ്ടയില്‍ കടിയേറ്റ നജീബിനെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബോധരഹിതനായി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു.

സംഘടനത്തില്‍ നെജീബീന്റെ മാതാവ് ഹാജിറാ ബീവിക്ക് തലയില്‍ പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മരത്തിന്റെ മുകള്‍ഭാഗം അപകടഭീഷണി ഉയര്‍ത്തുന്നതിനാല്‍ മുറിച്ച് മാറ്റണമെന്നു നെജീബ് അയല്‍വാസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അയല്‍വാസി വഴങ്ങാതെ വന്നതോടെ പഞ്ചായത്ത് അധികൃതര്‍ക്കു പരാതി നല്‍കി. തുടര്‍ന്നാണ് മരത്തിന്റെ മേല്‍ഭാഗം മുറിക്കുന്നതിനു പകരം മരം ചുവടെ വെട്ടി നീക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. 

നജീബിന്റെ ഭാര്യ ഈരാറ്റുപേട്ട സ്വദേശിനിയായ ബീന അര്‍ബുദരോഗിയാണ്. രോഗത്തെത്തുടര്‍ന്ന് ഏതാനു മാസം മുമ്പ് നാക്ക് മുറിച്ച് മാറ്റിയിരുന്നു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അല്‍ത്താഫ്, പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അല്‍ത്വാഫ് എന്നിവരാണ് മക്കള്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വ്യാഴാഴ്ച ഇരുമ്പൂന്നിക്കര മുഹയിദ്ദീന്‍ ജുംഅ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.