Latest News

ജീവിതസായാഹ്നത്തില്‍ തണലേകാന്‍ ഉദുമയില്‍ പകല്‍വീട് ഒരുങ്ങുന്നു

ഉദുമ: [www.malabarflash.com] വയോജനങ്ങള്‍ക്ക് അന്തിചായുംവരെ തണലേകാന്‍ ഉദുമ ഗ്രാമപഞ്ചായത്തില്‍ പകല്‍വീട് ഒരുങ്ങുന്നു. ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡായ കോട്ടിക്കുളത്ത് പഞ്ചായത്ത് സ്ഥാപിക്കുന്ന പകല്‍വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. 

വായനശാലാ കെട്ടിടം നവീകരിച്ചാണ് പകല്‍ വീട് യാഥാര്‍ത്ഥ്യമാക്കുന്നത്. 50 വയോജനങ്ങള്‍ക്ക് പകല്‍നേരങ്ങളില്‍ ആശ്രയമാകാനാണ്് പകല്‍വീട്. ജീവിത സായാഹ്നത്തില്‍ വിരസജീവിതം നയിക്കുന്ന വയോജനങ്ങള്‍ക്ക് പരസ്പരം ആശയങ്ങള്‍ പങ്കുവെയ്ക്കുന്നതിനും വാര്‍ധക്യത്തെ ശുഭചിന്തകളോടെ അഭിമുഖീകരിക്കുന്നതിനും ഈ സംരംഭകം സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കോട്ടിക്കുളത്ത് പഞ്ചായത്ത് ഭൂമിയില്‍ 13 സെന്റ് സ്ഥലത്താണ് പകല്‍വീട്. രണ്ട്‌ലക്ഷം രൂപയാണ് ചെലവ്. പകല്‍വീട്ടില്‍ രണ്ടുമുറികള്‍, ഹാള്‍, അറ്റാച്ച്ഡ് ബാത്ത്‌റൂം എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. പകല്‍വേളകള്‍ ഫലവത്തായി വിനിയോഗിക്കുന്നതിന് പത്രങ്ങള്‍, മാസികകള്‍ എന്നിവയും വയോധികര്‍ക്ക് ലഭ്യമാക്കും. വാര്‍ത്തകള്‍ അറിയുന്നതിനും വിനോദ പരിപാടികള്‍ ആസ്വദിക്കുന്നതിനും ടെലിവിഷന്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയും ഇവിടെയൊരുക്കും. 

രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാണ് പകല്‍വീടിന്റെ പ്രവര്‍ത്തനസമയം. എത്രയും പെട്ടെന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പകല്‍വീട് പ്രവര്‍ത്തനസജ്ജമാക്കാനാണ് അധികൃതരുടെ തീരുമാനം. അണുകുടുംബങ്ങളില്‍ അനാഥമായികൊണ്ടിരിക്കുന്ന വയോധികര്‍ക്ക് താങ്ങും തണലും നല്‍കാന്‍ പകല്‍വീട് ഉപകരിക്കും.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.