Latest News

വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ച പാഠപുസ്തകം ലീഗുകാര്‍ കീറിയെറിഞ്ഞു

മലപ്പുറം: [www.malabarflash.com] വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ച പാഠപുസ്തകം ലീഗുകാര്‍ കീറിയെറിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിച്ച പാഠപുസ്തകമാണ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞത്.

മലപ്പുറം തിരൂരിലെ കൈനിക്കരയിലാണ് സംഭവം. കൈനിക്കര എഎല്‍എല്‍പി സ്‌കൂളില്‍ വിതരണം ചെയ്യാനെത്തിച്ച പുസ്തകങ്ങളാണ് നശിപ്പിക്കപ്പെട്ടത്. പുസ്തകം വിതരണം ചെയ്യാനെത്തിയ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച ശേഷമാണ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പുസ്തകം നശിപ്പിച്ചത്.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. അക്രമിച്ച ശേഷം പുസ്തകം പിടിച്ചെടുത്ത ശേഷം കീറി നിലത്തെറിഞ്ഞു. പുസ്തകത്തിന്റെ പകര്‍പ്പുകള്‍ സ്‌കൂളിന്റെ മുറ്റത്ത് ചിതറിക്കിടക്കുകയായിരുന്നു. നാലാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിന്റെ അമ്പതോളം പ്രതികളായിരുന്നു വിതരണത്തിനായി കൊണ്ടുവന്നത്.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.