Latest News

സമ്പൂര്‍ണ്ണ വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച് യൂത്ത് ലീഗ് മാത്യകയായി

ചിത്താരി: [www.malabarflash.com] സമ്പൂര്‍ണ്ണ വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച് സൗത്ത് ചിത്താരി ശാഖാ യൂത്ത് ലീഗ് മാത്യകയായി. വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കാനും പോളിംഗ് ബൂത്ത് മാററാനും വോട്ടര്‍ പട്ടികയിലുള്ള തെററുതിരുത്താനുമുള്ള സൗകര്യമാണ് യൂത്ത് ലീഗ് സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസ പരിസരത്ത് ഒരുക്കിയത്. 

പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും സൗകര്യം ഒരുക്കിയിരുന്നു. നിരവധി പ്രവാസികളാണ് ഈ അവസരം പ്രയോജനപ്പെടുത്തിയത്. ഞായറാഴ്ച അവധി ദിവസമായതിനാല്‍ പലര്‍ക്കും ക്യാമ്പ് ഉപകാരപ്രദമായി.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വണ്‍ ഫോര്‍ അബ്ദു റഹിമാന്‍, ഹാരിസ് സി. എച്ച്, യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് അബ്ദുറഹിമാന്‍ സി.കെ., സി.എം. മൊയ്തീന്‍കുഞ്ഞി, ഹാറൂണ്‍ ചിത്താരി, ജംഷീദ് കുന്നുമ്മല്‍, അന്‍വര്‍ ഹസ്സന്‍ എം.കെ, അഷറഫ് എ.കെ, സലിം ചാപ്പയില്‍, ഹാരിസ് കൊവ്വല്‍ എന്നിവര്‍ സംബന്ധിച്ചു.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.