Latest News

മാങ്ങാട് മാനവ സൗഹര്‍ദ്ദ സമ്മേളനവും സമൂഹ നോമ്പ് തുറയും നടത്തി

ഉദുമ: [www.malabarflash.com] ആം ആദ്മി പാര്‍ട്ടി ഉദുമ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ മാങ്ങാട് ടൗണ്‍ പരിസരത് ഏകദിന ഉപവാസവും മാനവ സൗഹര്‍ദ്ദ സമ്മേളനവും സമൂഹ നോമ്പ് തുറയും നടത്തി

സപ്തഭാഷകള്‍ സംസാരിക്കുന്ന ജന വിഭാഗങ്ങള്‍ ഐക്യത്തോടെ താമസിക്കുന്ന സ്ഥലമാണ് മാങ്ങാട്. കേവലം താല്കാലിക രാഷ്ട്രീയ ലാഭത്തിന്നു വേണ്ടി തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാരെ വഴി തെറ്റിച്ചു അക്രമങ്ങള്‍ക്ക് ഉപയോഗിക്കുന്ന മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടി കളുടെ നയമാണ് മാങ്ങാട് ഉണ്ടായ രാഷ്ട്രീയ കലാപം. ഇത്തരം സംഘര്‍ഷങ്ങള്‍ കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ലക്ഷ്യം വെക്കുന്നത് വോട്ടു ബാങ്കാണ് .
ഇത്തരം പാര്‍ട്ടികള്‍ തന്നെയാണ് ഇതിനെല്ലാം കാരണക്കാര്‍, ഇനിയെങ്കിലും ഇത്തരക്കാരെ ജനങ്ങള്‍ തിരിച്ചറിയണം. രാഷ്ട്രീയ സംഘട്ടനങ്ങളില്‍ നിന്നും നാടിനെ രക്ഷിച്ച് സമാധാനത്തിനായി ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്നും ആം ആദ്മി ഉദുമ മണ്ഡലം കമ്മിറ്റി അഭിപ്രായപെട്ടു .

നാരായണന്‍ പെരിയ ഉദ്ഘാടനം ചെയ്തു. ആം ആദ്മി ജില്ലാ കണ്‍വീനര്‍ രവീന്ദ്രന്‍ കണ്ണങ്കൈ അധ്യക്ഷത വഹിച്ചു. മോഹനന്‍ മാങ്ങാട് മുഹമ്മദ് ഫത്താഹ്, റഫീക്ക് മനിയങ്ങാനം , മുഹമ്മദ് കുഞ്ഞി, ഡാലി ടീച്ചര്‍ ബാലന്‍ തൃകരിപ്പുര്‍, അബ്ദുള്ള ബങ്കണ, ഫൈസല്‍ തളങ്കര, പ്രമോദ് ബങ്കലം പ്രസംഗിച്ചു. മണ്ഡലം കണ്‍വീനര്‍ ഇബ്രാഹിം മാങ്ങാട് സ്വാഗതവും യുസുഫ് മാങ്ങാട് നന്ദിയും പറഞ്ഞു.


Advertisement
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.