Latest News

മാങ്ങാട് അക്രമം: പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് മാററി

ഉദുമ: [www.malabarflash.com] മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രം മലിനമാക്കിയ സംഭവത്തില്‍ ആക്ഷന്‍ കമ്മിററി നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ നടത്താനിരുന്ന ബേക്കല്‍ പൊലീസ് സ്‌റേറഷന്‍ മാര്‍ച്ച് മാററി.ശനിയാഴ്ച വൈകിട്ട് മാങ്ങാട് ക്ഷേത്രപരിസരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കെ കുഞ്ഞിരാമന്‍ എംഎല്‍എ, കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസ് എന്നിവരുടെ സാന്നിധ്യത്തില്‍ നാട്ടുകാരും ക്ഷേത്രക്കമ്മിററി ഭാരവാഹികളുമാണ് യോഗം ചേര്‍ന്നത്.
പ്രതികളെ പിടികൂടാന്‍ എസ്പിയുടെ നേതൃത്വത്തില്‍ നിയോഗിച്ച ഒമ്പതംഗ പ്രത്യേക സംഘം, അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്ന് കലക്ടര്‍ അറിയിച്ചു. മന്ത്രി രമേശ് ചെന്നിത്തല, ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ പി മോഹനന്‍ എന്നിവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതായി കലക്ടര്‍ പറഞ്ഞു. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് പൊലീസ് മേധാവിയും ഉറപ്പുനല്‍കി. ഇതേതുടര്‍ന്നാണ് പൊലീസ് സ്‌റേറഷന്‍ മാര്‍ച്ച് മാററിയത്.
യോഗത്തില്‍ ആക്ഷന്‍കമ്മിററി ചെയര്‍മാന്‍ എം ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, തമ്പാന്‍ അച്ചേരി, സത്യന്‍ പൂച്ചക്കാട്, കുഞ്ഞിരാമന്‍ നായര്‍ കാപ്പുങ്കയം എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കുഞ്ഞിക്കണ്ണന്‍ അമരാവതി സ്വാഗതവും എന്‍ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
Advertisement
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.