ചെര്‍ക്കള: [www.malabarflash.com] ചെര്‍ക്കള കെ.കെ. പുറത്തെ കൂലിത്തൊഴിലാളിയായ ശ്രീധരന്‍ (45) കുത്തേറ്റ് മരിച്ച സംഭവത്തില്‍ സഹോദരന്‍ പരേതനായ സഞ്ജീവന്റെ മകന്‍ അശോകന്‍നെ (18) കാസര്‍കോട് സി.ഐ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ശ്രീധരനെ കുത്തേറ്റ് ഗുരുതര നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. ശ്രീധരനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ വെന്റ് ലോക്ക് ആശുപത്രിയിലും എത്തിച്ചു. ഇവിടെവെച്ചാണ് ശനിയാഴ്ച പുലര്‍ച്ചെ ശ്രീധരന്‍ മരിച്ചത്.
കൊലനടന്ന വീട്ടിലെ ചോരപുരണ്ട ചിരവ ഒടിഞ്ഞനിലയില്‍ കണ്ടെത്തിയിരുന്നു. സഹോദരന്‍ പരേതനായ സഞ്ജീവന്റെ ഭാര്യ ലളിതയെ ശ്രീധരന്‍ വഴക്ക് പറഞ്ഞതിലും ശ്രീധരന്റെ കൈവശമുണ്ടായിരുന്ന പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിലുമുള്ള വിരോധത്തിലാണ് അശോകന്‍ കൊല നടത്തിയത്. അശോകന്‍ തന്നെയാണ് കുത്തേറ്റ് കുടല്‍മാല പുറത്തുചാടിയ ശ്രീധരനെ ആശുപത്രിയില്‍ എത്തിച്ചതും, വിവരം പോലീസില്‍ അറിയിച്ചതും. വിശദമായ ചോദ്യം ചെയ്യലിലാണ് അശോകന്‍ കുറ്റം സമ്മതിച്ചത്.

No comments:
Post a Comment