Latest News

സാര്‍വ്വജനിക ഗണേശോല്‍സവം

കാഞ്ഞങ്ങാട്:[www.malabarflash.com] സാര്‍ജ്ജവജനിക ഗണേശോല്‍സവ 11 -ാം സാര്‍വ്വജനിക ഗണേശോല്‍സവം സെപ്തംബര്‍ 17, 18, 19 തീയ്യതികളില്‍ ഹൊസ്ദുര്‍ഗ് അമ്മനവര്‍ ക്ഷേത്ര പരിസരത്ത് നടക്കുന്നതിനുള്ള വിപുലമായ ആഘോഷ സമിതി രൂപീകരിച്ചു. 

രക്ഷാധികാരികളായി പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, എച്ച്.ബി.പ്രഭാശങ്കര്‍, പി.ദാമോദര പണിക്കര്‍, എ.വി.കുഞ്ഞിക്കണ്ണന്‍, ഗുരുസ്വാമി, എസ്.കെ.കുട്ടന്‍, അഡ്വ.ഇ.സുകുമാരന്‍, മടിക്കൈ കമ്മാരന്‍. എന്നിവരെയും ആഘോഷസമിതി അദ്ധ്യക്ഷനായി എം.കൃഷ്ണന്‍ പരക്കോട്ട്, മാരായി എച്ച്.എന്‍.ശാന്താറാം, റിതേഷ് നവിന്‍, ജനാര്‍ദ്ധനന്‍ വെള്ളിക്കോത്ത്, വിജയകുമാര്‍, അഡ്വ.എം.ദിലീഷ് എന്നിവരയെയും സെക്രട്ടറിയായി എച്ച്.ആര്‍.ശ്രീധരന്‍, ജോ.സെക്രട്ടറിമാരായി എച്ച്.ഗണേശ്, ഒ.പാര്‍ത്ഥ സാരഥി, ടി.സുകുമാരന്‍, ബി.രാധാകൃഷ്ണന്‍, അമിത്കുമാര്‍, എച്ച്.പി.ഗണേശ് എന്നിവരേയും, ട്രഷററായി എന്‍.അശോക്കുമാര്‍ വിവിധ സമിതിയേയും തെരഞ്ഞെടുത്തു.
കെ.ജനാര്‍ദ്ധനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.വേലായുധന്‍, പി.ദാമോദര പണിക്കര്‍ എന്നിവ് സംസാരിച്ചു. എം.കൃഷ്ണന്‍ സ്വാഗതവും, എച്ച്.ആര്‍.ശ്രീധരന്‍ നന്ദിയും പറഞ്ഞു.
Advertisement

Keywords: Kasaragod News, Gulf News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.