ദുബൈ: [www.malabarflash.com] മൊഗ്രലിലെ സാമൂഹിക സാംസ്‌കാരിക കലാ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നമൂന്നു പേര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവാസി പ്രതിഭാ പുരസ്‌കാരം പ്രഖ്യാപ്പിച്ചു.
മാധ്യമപ്രവര്‍ത്തകന്‍ സാദിഖ്കാവില്‍, സാമൂഹിക പ്രവര്‍ത്തകന്‍ ഹമീദ് സ്പിക്, ഫോട്ടോഗ്രാഫര്‍ ഇഖ്ബാല്‍ പള്ളം, എന്നിവര്‍ക്കാണ് പുരസ്‌കാരം.
കഴിഞ്ഞ 14 വര്‍ഷത്തോളമായി ഗള്‍ഫില്‍ മാധ്യമ പ്രവര്‍ത്തകനായ സാദിഖ്കാവില്‍ എഴുത്തുകാരന്‍ കൂടിയാണ്. ഒരു നോവലു (ഔട്പാസ്)ള്‍പ്പെടെ നാല് പുസ്തകങ്ങള്‍ പ്രിസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കഥയും കവിതയും ലേഖനങ്ങളും എഴുതാറുള്ള സാദിഖ് സ്ഥിരം പംക്തികളും കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ദുബായില്‍ മനോരമ ഓണ്‍ലൈന്‍ ഗള്‍ഫ് കറസ്‌പോണ്ടന്റാണ്.

ദുബൈ മൊഗ്രാല്‍ മുസ്ലിം ഫ്രണ്ട്‌സ് അസോസിയേഷന്‍, ഇമാം ഷാഫി അക്കാദമി, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് തുടങ്ങിയ സംഘടനയിലൂടെ സാമൂഹികസേവനം നടത്തി വരുന്ന ഹമീദ് സ്പിക് കഴിഞ്ഞ 25 വര്‍ഷമായി ദുബൈയില്‍ വ്യവസായിയാണ്.
അബുദാബിയില്‍ പ്രമുഖ ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇക്ബാല്‍ പള്ളം വിദേശത്തും സ്വദേശത്തും ഒട്ടേറെ ഫൊട്ടോ പ്രദര്‍ശനത്തില്‍ പങ്കെടുത്തു ശ്രദ്ധേയനായി. മൊഗ്രാല്‍ ഫുട്ബാള്‍ ക്ലബ്താരവും അബുദാബി ഫോട്ടോ ക്ലബ് അംഗവുമാണ്.
സെപ്റ്റംബറില്‍ മൊഗ്രാലില്‍ നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍ നാങ്കി മുഹമ്മദ് അലി പറഞ്ഞു.
കെ.എം.എ.ഖാദര്‍, കെ.എ.അബ്ദുല്‍ റഹിമാന്‍, യു.എം.മുജീബ് മൊഗ്രാല്‍, സെഡ് എ മൊഗ്രാല്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.
കെ.എം.എ.ഖാദര്‍, കെ.എ.അബ്ദുല്‍ റഹിമാന്‍, യു.എം.മുജീബ് മൊഗ്രാല്‍, സെഡ് എ മൊഗ്രാല്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment