Latest News

'നന്മ' വിദ്യാഭ്യാസ പുരസ്‌കാരം സമ്മാനിച്ചു

കാസര്‍കോട്: [www.malabarflash.com] യു.എ.ഇയിലെ ബേത്തൂര്‍പാറ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ 'നന്മ' ഏര്‍പ്പെടുത്തിയ മൂന്നാമത് വിദ്യാഭ്യാസ പുരസ്‌കാരം സമ്മാനിച്ചു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംങ് കമ്മിററി ചെയര്‍മാന്‍ പി. ജനാര്‍ദ്ദനന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മണികഠന്‍ അധ്യക്ഷത വഹിച്ചു. നൂറുമേനി നേടിയ സ്‌കൂളിനുള്ള ഉപഹാരവും എല്‍.പി സ്‌കൂളില്‍ നിന്നും വിരമിച്ച മുന്‍ ഹെഡ് മാസ്‌റര്‍ വിജയന്‍ മാസ്റ്ററെയും ചടങ്ങില്‍ ആദരിച്ചു.
ഗവ. പ്ലീഡര്‍ അഡ്വ. വിനോദ് കുമാര്‍, കുററിക്കോല്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ശോഭന, സി. രാധ, ദേലംപാടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംങ് കമ്മിററി ചെയര്‍മാന്‍ അബ്ദുള്ളക്കുഞ്ഞി, ബേഡടുക്ക ഗ്രാമ പഞ്ചായത്ത് അംഗം പുഷ്പലത, ഹെഡ് മാസ്റ്റര്‍ ദാമോദരന്‍ മാസ്‌റര്‍, നന്മ ചെയര്‍മാന്‍ രവീന്ദ്രന്‍ എരിഞ്ഞിപുഴ, സ്റ്റാഫ് സെക്രെടറി രവീന്ദ്രന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പ്രിന്‍സിപ്പല്‍ ശശികുമാര്‍ സ്വാഗതവും പദ്മനാഭന്‍ നന്ദിയും പറഞ്ഞു. 

പത്താം തരം പരീക്ഷയില്‍ മുഴുവന്‍ എപ്ലസ് നേടിയ ശിവപ്രസാദ്, അശ്വിന്‍ അശോക്, ശ്യാം ഹരി, ദൃശ്യ, ശില്പ, ആര്യ ലക്ഷ്മി, അശ്വതി അശോക്, ആതിര എന്നിവരും പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡല്‍മി ജെയിംസ്, വിശാഖ് എന്നിവരും കാഷ് അവാര്‍ഡും മോമാന്റോയും ഏററുവാങ്ങി. നന്മ ഭാരവാഹികളായ വാരിജാക്ഷന്‍, രതീഷ്, ഹരിഷ്, ദിലീപ്, രാജേഷ് തുടങ്ങിയവരും സംബന്ധിച്ചു.  








Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.