Latest News

ടീസ്റ്റാള്‍ ഉടമ രണ്ടു ഭാര്യമാരേയും ഒഴിവാക്കി വിധവയേയും കൂട്ടി മുങ്ങി

നീലേശ്വരം:[www.malabarflash.com] നഗരത്തില്‍ ടീ സ്റ്റാള്‍ നടത്തിയിരുന്ന യുവാവ് രണ്ടു ഭാര്യമാരേയും ഉപേക്ഷിച്ച് മിലിട്ടറിക്കാരന്റെ വിധവയേയും കൂട്ടി ഒളിച്ചോടി.

നീലേശ്വരം രാജാറോഡില്‍ ടീസ്റ്റാള്‍ നടത്തുന്ന പത്മനാഭനാണ് പരപ്പ സ്വദേശിനിയുമായി മുങ്ങിയത്. ഏതാനും വര്‍ഷങ്ങളായി നീലേശ്വരത്ത് ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ പുലര്‍കാല ടീസ്റ്റാള്‍ നടത്തിയിരുന്ന ഇയാള്‍ പലയിടങ്ങളിലും വാടകയ്ക്ക് മാറി മാറി താമസിച്ചു വരികയായിരുന്നു. 

നീലേശ്വരം കരുവാച്ചേരിയിലെ എസ്എസ്എസ് കലാമന്ദിരത്തിനടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുമ്പോഴാണ് പരപ്പ സ്വദേശിനിയുമായി പരിചയത്തിലായത്. അഞ്ചു ദിവസം മുമ്പ് മുങ്ങിയ ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Advertisement

Keywords: Kasaragod News, Gulf News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.