ഉദുമ: [www.malabarflash.com] ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ & ജൂനിയര്‍ കോളേജ് മാഗസിന്‍ യൂഫണി പ്രശസ്ത സാഹിത്യകാരന്‍ സി.വി. ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു.
ബാലമനസ്സുകളിലും കുട്ടികളിലുമാണ് സാഹിത്യവും സംസ്‌കാരവും ആദ്യം രൂപംകൊള്ളുന്നത്. കുട്ടികളിലെ സര്‍ഗ്ഗവാസനകള്‍ തിരിച്ചറിഞ്ഞ് അവരെ സാഹിത്യത്തിന്റെ ലോകത്തിലേക്ക് നയിക്കുന്ന രചനകളും സൃഷ്ടികളും നിറഞ്ഞുനില്‍ക്കുന്നതാണ് ഗ്രീന്‍വുഡ്‌സ് മാഗസിന്‍ യൂഫണി എന്ന് അദ്ദേഹം പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ആദ്യപ്രതി മദര്‍ പി.ടി.എ. റഹീസ്സ ഹസന്‍ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് കാസ്മി, പി.ടി.എ. എക്‌സിിക്യൂട്ടീവ് അംഗം ഖാദര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.. ഐ.എസ്.സി കോര്‍ഡിനേറ്റര്‍ വിനോദ് കൈന്താര്‍ സ്വാഗതവും അദ്ധ്യാപകന്‍ ഈശ്വരപ്രസാദ് നന്ദിയും അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment