Latest News

പ്ലസ്ടു വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

ഹരിപ്പാട്: [www.malabarflash.com] പ്ലസ്ടു വിദ്യാര്‍ഥിയെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണെ്ടത്തി. ഹരിപ്പാട് ഗവ. ബോയ്‌സ് ഹയര്‍ സെ ക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും മുട്ടം ഹിറാ മന്‍സിലില്‍ അബ്ദുല്‍ സമദിന്റെ മകനുമായ അഹമ്മദ് ബിന്‍ കാസിമാണ് (17) മരിച്ചത്.

ബുധനാഴ്ച രാവിലെ പത്തോടെ സുബ്രഹ്മ ണ്യസ്വാമി ക്ഷേത്രത്തിനു വടക്കുവശത്തെ കുളത്തില്‍ സഹപാഠികളായ മൂന്നു പേരോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു. കുളത്തില്‍ മുങ്ങിയ വിദ്യാര്‍ഥി ഏറെ നേരം കഴിഞ്ഞിട്ടും പൊങ്ങിവരാത്തതിനെത്തുടര്‍ന്നു പരിഭ്രമത്തിലായ സഹപാഠികള്‍ കുളക്കടവിലുണ്ടായിരുന്ന ആളോടു വിവരം പറഞ്ഞിട്ടു അവിടെ നിന്നു പോവുകയായിരുന്നു.

ഇയാള്‍ പോലീസില്‍ അറിയിച്ചതിനെ ത്തുടര്‍ന്നു പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണെ്ടത്തിയത്. കുളിക്കടവില്‍നിന്നു മൊബൈല്‍ ഫോണ്‍, വസ്ത്രം എന്നിവ പോലീസ് കണെ്ടടുത്തു. സ്‌കൂളില്‍ പ്ലസ്‌വണ്ണിന്റെ പ്രവേശനോത്സവം നടക്കുന്നതിനാല്‍ പ്ലസ്ടുവിനു ക്ലാസില്ലായിരുന്നു. 

കൊടിതോരണങ്ങള്‍ സ്ഥാപിച്ചതിനുശേഷം കുളിക്കുന്നതിനായി എത്തിയതായിരുന്നുവെന്നാണ് സഹപാഠികളുടെ വെളിപ്പെടുത്തല്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക്‌ മാറ്റി . മാതാവ് :റംല, സഹോദരന്‍: റമീസ്.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.