Latest News

പൊട്ടന്‍തെയ്യം ഒരുങ്ങി അള്ളടത്തെ കുഞ്ഞുകൈകളില്‍

കാഞ്ഞങ്ങാട്: [www.malabarflash.com] ജാതീയതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്ന പൊട്ടന്‍തെയ്യത്തെ അരങ്ങില്‍ അവതരിപ്പിച്ച് കൊണ്ട് അള്ളടത്തെ കുഞ്ഞുകൈകള്‍ ജനശ്രദ്ധനേടി. 

എല്‍.കെ.ജി.മുതല്‍ 12-ാം ക്ലാസ്സില്‍ വരെ പഠിക്കുന്നവര്‍ കൂട്ടായ്മയിലൂടെ ക്യാമറയും, സംവിധാനവും, അഭിനയവും കസര്‍ത്തുമായി ഈ ഹ്രസ്വചിത്രം അരങ്ങിലെത്തിച്ചത്. 

പ്രദര്‍ശനോദ്ഘാടനം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും തിരക്കഥാകൃത്തുമായ പി.വി.ഷാജികുമാര്‍ നിര്‍വ്വഹിച്ചു. കെ.നാരായണന്‍ അദ്ധ്യക്ഷം വഹിച്ചു. സി.പ്രഭാകരന്‍, ഒ.കുഞ്ഞിക്കൃഷ്ണന്‍, ബീന ജോസ്, നാരായണന്‍, സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

ക്യാമറയും സംവിധാനവും നിര്‍വ്വഹിച്ചത് സനല്‍പ്രസാദാണ്. സഞ്ജന കാര്യവീട് സഹസംവിധായികയായി. ഇതില്‍ ശങ്കരാചാര്യരായി വേഷമിട്ടത് ഷിബിന്‍ഭാസിയാണ്. രാകേഷ് തമ്പാന്‍, കിഷോര്‍, അശ്വിന്‍, അഭിചന്ദ്, ഗോകുല്‍കൃഷ്ണ, ശ്യാംജിത്ത്, ശരത്, പ്രജുല്‍, അഭിനേഷ്, ശിവജിത്ത്, കീര്‍ത്തന, സബീന എന്നിവര്‍ അഭിനേതാക്കളായി. ഈ ചിത്രം നിര്‍മ്മിച്ചത് മടിക്കൈ മാടം ഫ്രണ്ട്‌സ് ആണ്.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.