Latest News

രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ ശിരുവാണി അണക്കെട്ടിന്റെ ചെക്ക്ഡാമില്‍ മുങ്ങിമരിച്ചു

പാലക്കാട്: [www.malabarflash.com] രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ ശിരുവാണി ഡാമിന്റെ ചെക്ക് ഡാമില്‍മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ കാരുണ്യനഗറിലെ സ്വകാര്യ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികളായ എറണാകുളം കോതമംഗലം ചക്കിയത്ത് ജോര്‍ജ് ജേക്കബിന്റെ മകന്‍ ജേക്കബ് ജോര്‍ജ് (21), ന്യൂഡല്‍ഹി ദ്വാരക ഫ്‌ളാറ്റ് നമ്പര്‍ രണ്ടില്‍ താമസിക്കുന്ന തിരുവല്ല കല്ലൂപ്പാറ കൂടായില്‍ വര്‍ഗീസ് മത്തായിയുടെ മകന്‍ ജീന്‍ മാത്യു വര്‍ഗീസ് (21) എന്നിവരാണു മരിച്ചത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞു കോയമ്പത്തൂര്‍ തൊണ്ടാ മുത്തൂര്‍ ശിരുവാണി റോഡിലെ ചാടിവയലിനു സമീപമുള്ള നന്തന്‍കര ചെക്ക് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവരുള്‍പ്പെട്ട അഞ്ചംഗസംഘം. നാലാംവര്‍ഷ ബിടെക് വിദ്യാര്‍ഥികളായ ഇവരെകൂടാതെ സുഹൃത്തും തൃശൂര്‍ സ്വദേശിയുമായ ക്ലയന്റ് തോമസും മറ്റു രണ്ടുപേരും ഉണ്ടായിരുന്നു. സംഘം നന്തന്‍കര ചെക്ക് ഡാമില്‍ കുളിച്ചു കൊണ്ടിരിക്കെ ജേക്കബും ജീന്‍ മാത്യുവും ഡാമിലെ ആഴമുള്ള സ്ഥലത്തു മുങ്ങുകയായിരുന്നു. കൂടെയുള്ളവരുടെ നിലവിളി കേട്ടെത്തിയ പരിസരവാസികള്‍ ഫയര്‍ഫോഴ്‌സിലും പോലീസിലും വിവരമറിയിച്ചു. ജനവാസം കുറവായ ഇവിടെ ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലില്‍ ജേക്കബ് ജോര്‍ജിന്റെ മൃതദേഹം ശനിയാഴ്ച വൈകുന്നേരം 6.45നും ജീന്‍ മാത്യുവിന്റേതു രാത്രി എട്ടോടെയുമാണു കണെ്ടത്തിയത്.

ജേക്കബ് ജോര്‍ജിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ 11.30നു കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും. കാഞ്ഞിരപ്പിള്ളി കപ്പാട്ട് ചുമപ്പുങ്കല്‍ കുടുംബാംഗം ഷിബി ജോര്‍ജാണ് അമ്മ. കോയമ്പത്തൂര്‍ കാരുണ്യ കോളജിലെ ഒന്നാംവര്‍ഷ ബിടെക് വിദ്യാര്‍ഥി ജോസഫ് ജോര്‍ജ്, കോതമംഗലം ഗ്രീന്‍വാലി സ്‌കൂള്‍ വിദ്യാര്‍ഥി ദേവസ്യ ജോര്‍ജ് എന്നിവര്‍ സഹോദരങ്ങളാണ്.

ജീന്‍ മാത്യുവിന്റെ സംസ്‌കാരം ബുധനാഴ്ച പതിനൊന്നിനു കടമാന്‍കുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. അമ്മ ജോളി പത്തനംതിട്ട മേലൂട്ടില്‍ കുടുംബാംഗം. സഹോദരി: ദിയ.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.