Latest News

യുവനടി ശില്‍പയുടെ മരണം: കാമുകന്‍ ലിജിന്‍ പിടിയില്‍

തിരുവനന്തപുരം:[www.malabarflash.com] യുവനടി ശില്‍പ്പയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ ലിജിനെ പൊലീസ് പിടികൂടി. ഒളിവില്‍ കഴിയുകയായിരുന്ന ലിജിനെ കാട്ടാക്കടയില്‍ നിന്നാണ് തമ്പാനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

ശില്‍പയോടൊപ്പം അവസാന ദിവസം ഒപ്പമുണ്ടായിരുന്ന മൂന്നു പേരില്‍ ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംഘത്തിലെ മൂന്നാമനും ശില്‍പയുടെ കാമുകനുമായ ലിജിന്‍ ഒളിവിലായിരുന്നു.

തമിഴ്, മലയാള ചിത്രങ്ങളിലും സീരിയലുകളിലും വേഷമിട്ട തിരുവനന്തപുരം വെള്ളനാട് സ്വദേശിനി ശില്‍പയെ കഴിഞ്ഞ ശനിയാഴ്ചയാണ് കരമനയാറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശില്‍പയുടേത് മുങ്ങി മരണമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ലിജിന്‍ കുടുംബസമ്മേതം ഒളിവില്‍ പോയതോടെയാണ് മരണകാരണം സംബന്ധിച്ച സംശയവും ദുരൂഹതയും വര്‍ധിച്ചത്.

മാത്രമല്ല ശില്‍പയും ലിജിനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.