കാഞ്ഞങ്ങാട്: [www.malabarflash.com] അടുത്ത മാസം കല്ല്യാണം നിശ്ചയിച്ചുറപ്പിച്ച പടന്നക്കാടിനടുത്ത കുറുന്തൂരിലെ പരേതനായ അശോകന്‍- തമ്പായി ദമ്പതികളുടെ മകള്‍ എം അശ്വതി(25)യും കാമുകന്‍ ഉദുമ നാലാം വാതുക്കല്‍ സ്വദേശി പ്രജിത്തും ചെന്നൈയില്‍ നിന്ന് മുങ്ങി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ പരിശോധനയില്‍ അശ്വതി ചെന്നൈയിലുണ്ടെന്ന് ഉറപ്പിച്ചിരുന്നു. ചെന്നൈ നഗരത്തിനടുത്ത് അമ്പത്തൂരില്‍ മാസ വാടകക്ക് നല്‍കുന്ന ഒറ്റമുറിയിലായിരുന്നു അശ്വതിയും പ്രജിത്തും താമസിച്ചിരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു.
ഹൊസ്ദുര്‍ഗ് പോലീസിലെ എ എസ് ഐ മാരായ മോഹനന്‍, പ്രസന്നന്‍ എന്നിവരടങ്ങുന്ന സംഘം ചെന്നൈയില്‍ എത്തിയെങ്കിലും ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇരുവരും ചെന്നൈയില്‍ നിന്ന് മുങ്ങിയിരുന്നു.
പ്രജിത്തിന്റെ സുഹൃത്തിനെ ഈ വിവരം ഫോണിലൂടെ ഇവര്‍ അറിയിക്കുകയും ചെയ്തിരുന്നു. കൊച്ചിയിലേക്ക് പുറപ്പെട്ടുവെന്നും നാട്ടിലെത്തി കോടതിയില്‍ ഹാജരാകാനാണ് തീരുമാനമെന്നും ഇവരറിയിച്ചുവത്രേ.
പടന്നക്കാട് നെഹ്‌റു കോളേജില്‍ ബി എസ് സി പഠനം പൂര്‍ത്തിയാക്കിയ അശ്വതി പ്രജിത്തുമായി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ കമ്പ്യൂട്ടര്‍ കമ്പനിയിലെ ജീവനക്കാരനാണ് പ്രജിത്ത്. ജൂണ്‍ 10 ന് രാവിലെ 11.30 മണിയോടെ ജോലിക്ക് അപേക്ഷ അയക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് അശ്വതി.
അടുത്ത മാസം 23 ന് പയ്യന്നൂര്‍ കാര സ്വദേശിയായ യുവാവുമായി അശ്വതിയുടെ വിവാഹം നിശ്ചയിച്ചുറപ്പിച്ചിരുന്നു. ഏപ്രില്‍ 25 ന് ഐങ്ങോത്ത് മുത്തപ്പനാര്‍കാവില്‍ വെച്ച് ബന്ധുമിത്രാധികളുടെ സാന്നിദ്ധ്യത്തില്‍ മോതിര കൈമാറ്റം നടക്കുകയും ചെയ്തിരുന്നു.
അശ്വതിയെ കണ്ടെത്താന്‍ കഴിയാതെ പോലീസ് സംഘം വ്യാഴാഴ്ച വെളുപ്പിന് കാഞ്ഞങ്ങാട്ടേക്ക് മടങ്ങിയെത്തി. പ്രജിത്തിന്റെ ഒരു സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment