വടകര:[www.malabarflash.com] ഫോട്ടോ വിവാദം വീണ്ടും, നാദാപുരം പഞ്ചായത്ത് പ്രസിഡന്റായ സൂപ്പി നരിക്കാട്ടേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍. നിര്‍മല്‍ പുരസ്‌കാരം മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമില്‍നിന്ന് ഏറ്റുവാങ്ങുന്നതായി തെറ്റിദ്ധരിപ്പിക്കാനും സൂപ്പി നരിക്കാട്ടേരി മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ചു.
മികച്ച പഞ്ചായത്തിനുള്ള ദേശീയ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോഡിയില്‍നിന്ന് നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങുന്നതായുള്ള ഫോട്ടോ വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് മറ്റൊരു തട്ടിപ്പ്കൂടി ജനം തിരിച്ചറിഞ്ഞത്. നാദാപുരം പഞ്ചായത്ത് പ്രസിദ്ധീകരിച്ച വികസന രേഖ 2012 17 ലാണ് കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമില്‍നിന്ന് നിര്‍മല്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതായുള്ള വ്യാജ ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
2007 മെയ്മാസം നാലിന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കരിവള്ളൂര്‍ പെരളം സ്വദേശി നാരായണനുമാത്രമാണ് രാഷ്ട്രപതി നിര്‍മല്‍ പുരസ്‌കാരം സമ്മാനിച്ചത്. മിനിസ്ട്രി ഓഫ് ഡ്രിങ്കിങ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ സ്വച്ഛ് ഭാരത് മിഷനാണ് നിര്‍മല്‍ പുരസ്‌കാരം നല്‍കിയത്.
ഫോട്ടോയുടെ ആധികാരികത ഉറപ്പ് വരുത്താന്‍ സൂപ്പി നരിക്കാട്ടേരി തയ്യാറായില്ല. നിര്‍മല്‍ പുരസ്‌കാരം രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ടോയെന്നും നിങ്ങള്‍ വിവരാവകാശപ്രകാരം അറിഞ്ഞോളൂ എന്നാണ് മറുപടി. പ്രധാനമന്ത്രിയില്‍നിന്ന് പ്രത്യേകപുരസ്‌കാരം വാങ്ങിയെന്നായിരുന്നു നേരത്തെ സൂപ്പി നല്‍കിയ വിശദീകരണം. എന്നാല്‍ വിവരാവകാശ രേഖ പുറത്തു വന്നപ്പോഴാണ് ഫോട്ടോ വ്യാജമാണെന്ന് സമ്മതിച്ചത്.
ദേശീയ പഞ്ചായത്ത്‌രാജ് ദിനത്തില്‍ കഴിഞ്ഞ ഏപ്രില്‍ 24ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേരളത്തിലെ നാല് പഞ്ചായത്തുകള്‍ക്ക് കേന്ദ്ര ഗ്രാമ വികസന പഞ്ചായത്ത് രാജ് മന്ത്രിയാണ് പുരസ്‌കാരം നല്‍കിയത്. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിക്ക് പ്രധാനമന്ത്രി ഒരു അവാര്‍ഡും നല്‍കിയിട്ടില്ലെനാന്നാണ് കോഴിക്കോട് ആക്കല്‍ സ്വദേശി കെ മുകുന്ദന്‍ വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യത്തിന് കേന്ദ്ര പഞ്ചായത്ത്‌രാജ് അണ്ടര്‍ സെക്രട്ടറി സുശില്‍ കുമാര്‍ മറുപടി നല്‍കിയത്.
ഇപ്പോള്‍ സംസ്ഥാന പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ (ക്രൂസ്)പ്രസിഡന്റാണ് സൂപ്പി നരിക്കാട്ടേരി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിയാടി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്നപ്പോള്‍ രാഷ്ട്രപതിക്കൊപ്പമുള്ള ഫോട്ടോ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.
ഇത് ജനപ്രാധിനിത്യനിയമപ്രകാരവും ഐടി ആക്ട് അനുസരിച്ചും വ്യാജരേഖ ചമച്ചതിനുമുള്ള കുററമാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment