Latest News

ലോകത്തിലെ ഏറ്റവും വലിയ പൂ വിരിഞ്ഞു

ടോക്കിയോ: [www.malabarflash.com] ലോകത്തിലെ ഏറ്റവും വലിയ പൂവ് വിരിഞ്ഞു. ടിറ്റാന്‍ ആരും എന്നറിയപ്പെടുന്ന അമോര്‍ഫോഫല്ലസ് ടിറ്റാനും എന്ന പൂവാണ് വിരിഞ്ഞത്. അഞ്ചുവര്‍ഷത്തിനുശേഷമാണ് പൂവ് വിരിഞ്ഞത്. ടോക്കിയോ നഗരത്തിലെ ഒരു പാര്‍ക്കില്‍ ഈമാസം 23നാണ് പൂവ് വിടര്‍ന്നത്

ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും വലുതുമായ പൂക്കളുടെ ഗണത്തില്‍പ്പെടുന്നതാണിത്. അറേഷ്യ കുടുംബത്തില്‍ പെട്ട പൂവാണിത്. ശവംനാറി പൂവ് എന്നും ഇതറിയപ്പെടുന്നുണ്ട്. മറ്റു പൂക്കളില്‍ നിന്ന് വ്യത്യസ്തമായി ദുര്‍ഗന്ധമാണ് ഈ പൂവില്‍ നിന്നും വരുന്നത്. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പഴകുമ്പോഴുള്ള മണമാണിതില്‍ നിന്ന് പുറത്തേക്ക് വമിക്കുന്നത്. ഈച്ചകള്‍ ആകര്‍ഷിക്കാന്‍ ഈ മണത്തിന് കഴിയും. ദുര്‍ഗന്ധം കാരണം ജനങ്ങള്‍ക്ക് ഇതിനടുത്തേക്ക് അടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും വലിയ പൂവിനെ ഒരു നോക്കു കാണാന്‍ പാര്‍ക്കിലേക്ക് വന്‍ജനാവലി തന്നെ കടന്നുവരുന്നുണ്ട്.

രണ്ടു മീറ്റര്‍ ഉയരമുണ്ട് ഈ പൂവിന്. 45 വര്‍ഷത്തോളം ആയുസ്സുള്ള ഈ ചെടി ജീവിത കാലയളവിനുള്ളില്‍ രണ്ടോ മൂന്നോ തവണ മാത്രമേ പൂക്കാറുള്ളൂ. ഇന്തോനേഷ്യയിലാണ് ഈ ചെടി കൂടുതലായും കണ്ടുവരുന്നത്.




Keywords: world News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.