Latest News

സ്കൂളില്‍ തിളച്ച സാമ്പാര്‍ വീണ് വിദ്യാര്‍ഥിക്ക് പൊള്ളലേറ്റു

കടമ്മനിട്ട: [www.malabarflash.com] സ്കൂളിലെ ഉച്ചഭക്ഷണ വിതരണത്തിന് സാമ്പാര്‍ കൊണ്ടുവരുന്നതിനിടെ വിദ്യാര്‍ഥിയുടെ മുഖത്തുവീണ് പൊള്ളലേറ്റു.കടമ്മനിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി അനന്തുകുമാറിനാണ് (14) മുഖത്തും കഴുത്തിനും സാരമായി പൊള്ളലേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം.

സ്കൂളിന് സമീപത്തെ കഞ്ഞിപ്പുരയില്‍നിന്ന് ഉച്ചഭക്ഷണം എടുത്തുകൊണ്ടുവരാന്‍ അധ്യാപകര്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ഭക്ഷണം ക്ളാസിലേക്ക് കൊണ്ടുവരുന്നതിനിടെ അനന്തു സാമ്പാര്‍ തൊട്ടിയുമായി മറിഞ്ഞു വീഴുകയായിരുന്നു.
തിളച്ച സാമ്പാര്‍ വീണ് മുഖം പൊള്ളിയ അനന്തുവിനെ അധ്യാപകര്‍ ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍, ചൊവ്വാഴ്ച മുഖത്തിന്‍െറയും കഴുത്തിന്‍െറയും ഒരുവശം പൊള്ളി അടര്‍ന്ന് വീണതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ വീണ്ടും എത്തിക്കുകയായിരുന്നു.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.