Latest News

രാത്രികാല പോസ്റ്റ്‌മോര്‍ട്ടം: ഏഴാം തവണയും ആവശ്യവുമായിഎന്‍.എ. നെല്ലിക്കുന്ന്‌

തിരുവനന്തപുരം: [www.malabarflash.com] രാത്രികാല പോസ്റ്റ്‌മോര്‍ട്ടം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ടു നിയമസഭയില്‍ ഏഴാംതവണയും സബ്മിഷന്‍ ഉന്നയിച്ച് എന്‍.എ. നെല്ലിക്കുന്ന്. രാത്രികാലങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഉത്തരവിറക്കിയെങ്കിലും നടപ്പാക്കാത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണു നെല്ലിക്കുന്ന് രംഗത്തെത്തിയത്.

പകല്‍ വെളിച്ചത്തിനു സമാനമായ വെളിച്ചം ഏര്‍പ്പെടുത്തുകയും ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ നിയമിക്കുകയും ചെയ്യുന്ന മുറയ്ക്ക് ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുമെന്നു മറുപടിയായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അവശ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന മുറയ്ക്ക് ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളിലും പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തും.

മുന്‍കാലങ്ങളില്‍ തുടര്‍ച്ചയായി സബ്മിഷനുകള്‍ അവതരിപ്പിച്ചതോടെയാണു രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്നു സര്‍ക്കാര്‍ സമ്മതിച്ചത്. എന്നാല്‍, പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിരുന്നില്ല. രാത്രികാല പോസ്റ്റ്‌മോര്‍ട്ടം പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണെന്നാണു സര്‍ക്കാര്‍ മറുപടി നല്‍കുന്നതെങ്കില്‍ ഇനി ഇത്തരമൊരു സബ്മിഷന്‍ അവതരിപ്പിക്കില്ലെന്നും നെല്ലിക്കുന്ന് അറിയിച്ചു.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.