Latest News

ക്രിക്കറ്റ് കളിക്കിടെ നെഞ്ചില്‍ പന്തുകൊണ്ട് യുവാവ് മരിച്ചു

സറേ: [www.malabarflash.com] ബ്രിട്ടീഷ് തമിഴ് ലീഗ് മത്സരത്തിനിടെ നെഞ്ചില്‍ പന്തുകൊണ്ട് യുവകളിക്കാരന്‍ മരിച്ചു. തമിഴ് വംശജനായ ബവാലന്‍ പത്മനാഥനാണ് (24) ഞായറാഴ്ച ലോങ് ഡിറ്റണ്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് മരിച്ചത്.

ബാറ്റ് ചെയ്യുന്നതിനിടെയാണ് നെഞ്ചില്‍ ഏറുകൊണ്ട് ഇയാള്‍ നിലത്ത് വീണത്. ഉടന്‍തന്നെ ആംബുലന്‍സില്‍ കിങ്ങ്സ്റ്റണ്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് മനിപേയ് പാരിഷ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രതിനിധി അറിയിച്ചു. ഈ സ്‌പോര്‍ട്‌സ് ക്ലബ്ബിന് വേണ്ടിയാണ് പത്മനാഥന്‍ കളിച്ചിരുന്നത്.
Advertisement

Keywords: International News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.