Latest News

വ്യാജവിഗ്രഹ തട്ടിപ്പ്: ഒരാള്‍ കൂടി അറസ്റ്റില്‍

മലപ്പുറം: [www.malabarflash.com] സ്വര്‍ണവിഗ്രഹമെന്ന് തെറ്റിദ്ധരിപ്പിച്ചു രണ്ടരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കരുവാരക്കുണ്ട് പോലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് പയ്യാങ്കോട് മുഹമ്മദലിയെയാണ് (48) എസ്‌ഐ അലവിക്കുട്ടി ഞായറാഴ്ച കാളികാവില്‍ പിടികൂടിയത്.

മഞ്ചേരി കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതേകേസിലെ പ്രതികളായ പയ്യംങ്കോട് വലിയകണ്ടത്തില്‍ തോമസ് എന്ന വെള്ളരി തോമസ് (42), ചുള്ളിയോട് മുഹമ്മദ് എന്നിവരെ കഴിഞ്ഞ 22നു അറസ്റ്റു ചെയ്തിരുന്നു. മുഹമ്മദാലി ഒളിവില്‍ കഴിയുകയായിരുന്നു. 

കോഴിക്കോട് കടലുണ്ടി സ്വദേശി നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പറമ്പില്‍നിന്നു വിഗ്രഹം ലഭിച്ചിട്ടുണെ്ടന്നും ദോഷഫലങ്ങളുണെ്ടങ്കില്‍ അകറ്റിത്തരാമെന്നും പറഞ്ഞാണ് പ്രതികള്‍ കടലുണ്ടി സ്വദേശിയെ സമീപിച്ചത്. കോയമ്പത്തൂരില്‍നിന്നു കൊണ്ടുവന്ന വിഗ്രഹത്തില്‍ സ്വര്‍ണത്തരികള്‍ പതിച്ചിരുന്നു. അതുകാണിച്ചാണു ചെമ്പ് വിഗ്രഹം സ്വര്‍ണമാണെന്നു ധരിപ്പിച്ചു കടലണ്ടി സ്വദേശിക്ക് വിറ്റത്.

സമാനമായ നിരവധി തട്ടിപ്പ് കേസുകള്‍ സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ ഉണ്ട്. സ്വര്‍ണവെള്ളരിത്തട്ടിപ്പ്, കള്ളനോട്ട്, വ്യാജവിഗ്രഹം തുടങ്ങിയ തട്ടിപ്പുകള്‍ നടത്തി സംഘം ആളുകളെ കബളിപ്പിച്ചുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Advertisement

Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.