ന്യൂഡല്‍ഹി:[www.malabarflash.com] മുസ്ലിം സമുദായത്തില്‍ ത്വലാഖ് ചൊല്ലി വിവാഹമോചനം ഒഴിവാക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശിപാര്‍ശ. വിവാഹമോചനം നേടുന്നതിന് ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കുന്നതും വാക്കാലുള്ള വിവാഹ മോചന ഉടമ്പടികളും ഒഴിവാക്കണമെന്നും ശിപാര്‍ശയില്‍ പറയുന്നു.
ക്രിസ്ത്യന്‍ സമുദായത്തിലെ വിവാഹ മോചന സമയപരിധി ഒരു വര്‍ഷമായി കുറയ്ക്കണമെന്നും നിര്‍ദേശിക്കുന്നു. നിലവില്‍ വിവാഹ മോചനം തേടുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് രണ്ടു വര്‍ഷത്തെ സമയപരിധിയാണ് നല്‍കിയിരിക്കുന്നത്.
പുരുഷന്മാരുടെ വിവാഹം പ്രായം 21 ല്‍ നിന്നും 18 ആക്കണമെന്നതാണ് പ്രധാന ശിപാര്‍ശ. ഇന്ത്യയില്‍ വോട്ടുചെയ്യാനുള്ള പ്രായപരിധി സ്ത്രീക്കും പുരുഷനും 18 വയസാണെങ്കില്‍ വിവാഹപ്രായവും 18 ആക്കണമെന്നാണ് വാദം.
സ്പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ വിവാഹത്തിന് നോട്ടീസ് പതിക്കുന്ന രീതി അവസാനിപ്പിക്കണം. വിവാഹത്തിനുള്ള നോട്ടീസ് കാലാവധി 30 ദിവസത്തില്‍ നിന്നും ഏഴാക്കി കുറക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശൈശവ വിവാഹ നിരോധ നിയമത്തില്‍ കാലോചിത മാറ്റങ്ങള്‍ വരുത്തണമെന്നും ശിപാര്‍ശയിലുണ്ട്. വിവാഹത്തിലെ ഭേദഗതികള്‍ സംബന്ധിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം കൈമാറും.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment