ചെറുപുഴ (കണ്ണൂര്‍):[www.malabarflash.com] ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ ബഹുരാഷ്ട്ര കമ്പനി മാനേജറായ ചെറുപുഴ കോലുവള്ളി സ്വദേശി കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചു. കോലുവള്ളിയിലെ ഇളപ്പുങ്കല്‍ മാത്യുവിന്‍െറയും ലൂസിയുടെയും മകന്‍ ഇളപ്പുങ്കല്‍ ദിലീപ് മാത്യു (33) ഞായറാഴ്ച പുലര്‍ച്ചെ കെനിയന്‍ തലസ്ഥാനമായ നൈറോബിയില്‍ കമ്പനി വക താമസസ്ഥലത്ത് വെടിയേറ്റ് മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
രണ്ടുവര്‍ഷമായി കെനിയയില്‍ ജോലി ചെയ്തുവരുകയായിരുന്നു. രണ്ട് മാസം മുമ്പ് കമ്പനി ജീവനക്കാരുടെ ശമ്പളവുമായി പോകുന്നതിനിടെ കൊള്ളസംഘം വാഹനം തടഞ്ഞ് ദിലീപില്‍ നിന്ന് പത്തുലക്ഷം രൂപയും ലാപ്ടോപ്പും മൊബൈല്‍ ഫോണും അപഹരിച്ചിരുന്നു.
കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ വിവരമറിയിച്ചതനുസരിച്ച് മരണവിവരം കെനിയയിലെ മലയാളി അസോസിയേഷന്‍ ഭാരവാഹികളാണ് ബന്ധുക്കളെ അറിയിച്ചത്. ദിലീപിന്‍െറ സഹോദരന്‍ അനൂപ് മാത്യു അയല്‍ രാജ്യമായ ഉഗാണ്ടയില്‍ ജോലി ചെയ്യുന്നുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് എന്നിവരുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി മുഖേന മൃതദേഹം നാട്ടിലത്തെിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
ഭാര്യ: ഷെല്‍മ (നഴ്സ്, സെന്‍റ് സെബാസ്റ്റ്യന്‍സ് ഹോസ്പിറ്റല്‍ ചെറുപുഴ). മകന്‍: അലന്‍ (മൂന്ന്).
സഹോദരങ്ങള്‍: അനൂപ് മാത്യു (ഉഗാണ്ട), ദിനൂപ് മാത്യു.
ഭാര്യ: ഷെല്‍മ (നഴ്സ്, സെന്‍റ് സെബാസ്റ്റ്യന്‍സ് ഹോസ്പിറ്റല്‍ ചെറുപുഴ). മകന്‍: അലന്‍ (മൂന്ന്).
സഹോദരങ്ങള്‍: അനൂപ് മാത്യു (ഉഗാണ്ട), ദിനൂപ് മാത്യു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment