Latest News

ദമാസ്‌കസില്‍നിന്ന് മോചനമെത്തുമെന്ന് യാസിന്‍ ഭട്കല്‍

ഹൈദരാബാദ്: [www.malabarflash.com] ദമാസ്‌കസിലെ സുഹൃത്തുക്കള്‍ തടവറയില്‍നിന്ന് രക്ഷിക്കാനെത്തുമെന്ന് ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസിന്‍ ഭട്കല്‍. ഹൈദരാബാദിനടുത്ത് അതിസുരക്ഷയുള്ള ചെര്‍ലപ്പള്ളി സെന്‍ട്രല്‍ ജയിലിലാണ് ഭട്കല്‍. ഇവിടെനിന്ന് ഭാര്യയുമായി മൊബൈല്‍ഫോണില്‍ ഒരുമാസംമുമ്പ് നടത്തിയ സംഭാഷണം രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തുകയായിരുന്നു.

സിറിയയുടെ തലസ്ഥാനമാണ് ദമാസ്‌കസ്. സിറിയയില്‍ ശക്തമായ ഇസ്ലാമിക് സ്റ്റേറ്റിനെയാണ് ദമാസ്‌കസ് എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നു.

തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാമിയ നഗറില്‍ കഴിയുന്ന ഭാര്യ സാഹിദയുമായും മറ്റ് കുടുംബാംഗങ്ങളുമായും രണ്ടാഴ്ചയിലൊരിക്കല്‍ സംസാരിക്കാന്‍ ഭട്കലിന് അനുമതിയുണ്ട്. അനുമതിയോടെയുള്ള ഫോണ്‍വിളികള്‍ റെക്കോഡ് ചെയ്യുമെന്ന് ഭട്കലിനറിയാമെന്ന് തെലങ്കാന ജയില്‍ ഡി.ജി.പി. വി.കെ. സിങ് പറഞ്ഞു. എന്നിട്ടും ഇങ്ങനെ സംസാരിച്ചെങ്കില്‍ അത് പോലീസിനെ വഴിതെറ്റിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു.

ജയിലില്‍നിന്ന് ഫോണില്‍ നടത്തുന്ന സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്ത രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുംബൈയിലെ സവേരി ബസാര്‍, ഓപ്പെറ ഹൗസ്, കബൂത്തര്‍ ഖാന എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുടെ ആസൂത്രകനായ ഭട്കലിനെ 2013-ല്‍ ബിഹാറില്‍നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്തത്. ഈ സ്‌ഫോടനങ്ങളില്‍ 21 പേര്‍ മരിക്കുകയും 141 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Advertisement

Keywords: National Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.