തിരുവനന്തപുരം: [www.malabarflash.com]വീട്ടുജോലിക്കെന്ന വ്യാജേന മലയാളി യുവതിയെ ഖത്തറിലെത്തിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം തിരുനാവായ സ്വദേശി സുലൈമാന്‍(35) ആണ് അറസ്റ്റിലായത്.
ഇയാള്‍ മുംബൈയിലുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തമ്പാനൂര്‍ പോലീസ് മുംബൈയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. മുംബൈ മെട്രോപോളീറ്റന്‍ മജിസ്ര്‌ടേറ്റ് മുമ്പാകെ ഹാജരാക്കിയ ശേഷം സുലൈമാനെ തിരുവനന്തപുരത്ത് എത്തിച്ചു. സ്ത്രീയെ ഖത്തറില്‍ എത്തിച്ചുകൊടുത്ത റഷീദ് എന്നയാളെ ഒരു വര്‍ഷം മുമ്പ് പോലീസ് അറസ്റ്റുചെയ്തിരുന്നു.
ട്രാവല്‍ ഏജന്‍സിക്കാരന്റെ സഹായത്തോടെയാണ് പാരിപ്പള്ളി സ്വദേശിനിയെ വീട്ടുജോലിക്കായി ഖത്തറില്‍ എത്തിച്ചത്. സ്ത്രീയെ ഖത്തര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് സുലൈമാനും മലപ്പുറം സ്വദേശികളായ മറ്റ് മൂന്നുപേരും ചേര്‍ന്ന് ഉള്‍പ്രദേശത്തുള്ള ഒരു വീട്ടിലെത്തിച്ച് പത്ത് ദിവസത്തോളം പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റൊരാളുടെ സഹായത്തോടെ അവിടെനിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരത്തെത്തിയ സ്ത്രീ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment