Latest News

കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച സ്ത്രീയെ പോലീസ് തീയിട്ടു

ലക്‌നോ: [www.malabarflash.com] ഭര്‍ത്താവിന്റെ മോചനത്തിന് കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച സ്ത്രീയെ പോലീസുകാര്‍ ചേര്‍ന്ന് തീകൊളുത്തിയതായി ആരോപണം. മാധ്യമപ്രവര്‍ത്തകന്റെ അമ്മ കൂടിയായ സ്ത്രീ ഗുരുതരമായ പൊള്ളലുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്. 

സംഭവത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, മകനെ മോചിപ്പിക്കാനെത്തിയ സ്ത്രീ സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് സസ്‌പെന്‍ഷനിലായ പോലീസുകാര്‍ പറയുന്നത്.

ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. പ്രാദേശിക ഹിന്ദി ദിനപത്രത്തിന്റെ ലേഖകന്റെ അമ്മയായ നീതു ദ്വിവേദിയാണ് പോലീസുകാരുടെ ക്രൂരതയ്ക്ക് ഇരയായത്. ഗാഹ ഗ്രാമത്തില്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത രാം നരെയ്‌നെ മോചിപ്പിക്കാനാണ് താന്‍ കോതി പോലീസ് സ്‌റ്റേഷനില്‍ എത്തിയതെന്ന് നീതു ദ്വിവേദി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. 

എന്നാല്‍, ഭര്‍ത്താവിനെ വിട്ടുനല്‍കാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കണം എന്നായിരുന്നു സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജായ രാം സാഹേബ് സിങ്ങിന്റെയും സബ് ഇന്‍സ്‌പെക്ടറായ അഖിലേഷ് റായിയുടെയും ആവശ്യം. ഇതിന് വഴങ്ങാതിരുന്ന തന്നെ ആദ്യം അധിക്ഷേപിച്ച് മടക്കിഅയക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ തീയിട്ട് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് നീതി പറഞ്ഞു. 

എന്നാല്‍, ഭര്‍ത്താവിനെ വിട്ടുകിട്ടില്ലെന്ന് കണ്ടതോടെ ക്ഷുഭിതയായ നീതു സ്‌റ്റേഷനില്‍വച്ചു തന്നെ കൈയില്‍ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പിന്നീട് പറഞ്ഞു.

കഴിഞ്ഞ മാസം ഷഹരന്‍പുരില്‍ ഒരു മാധ്യപ്രവര്‍ത്തകനെ പോലീസുകാര്‍ ചേര്‍ന്ന് തീയിട്ട് കൊലപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.
Advertisement

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.