Latest News

ചട്ടയും മുണ്ടും ധരിച്ചെത്തി മുക്ത വിവാഹിതയായി

കൊച്ചി: [www.malabarflash.com] നടി മുക്ത വിവാഹിതയായി. ഇടപ്പള്ളി സെന്റ് ജോ ര്‍ജ് ഫൊറോന പള്ളിയില്‍ ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമി മുക്തയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. പരമ്പരാഗത ക്രൈസ്തവ വേഷ മിട്ടാണു വധൂവരന്മാരെത്തിയത്.

സ്വര്‍ണത്തില്‍ മുങ്ങിക്കുളിച്ചുള്ള ആര്‍ഭാടങ്ങള്‍ വേണെ്ടന്നുവച്ചു ചട്ടയും മുണ്ടുമുടുത്ത മണവാട്ടിയായാണു മുക്ത പള്ളിയിലെത്തിയത്. തൂവെള്ള മുണ്ടും ഷര്‍ട്ടും ഷാളുമണിഞ്ഞു സഹോദരി റിമി ടോമിക്കൊപ്പം റിങ്കു. പത്തു പവനില്‍ കൂടുതല്‍ സ്വര്‍ണം വിവാഹത്തിനു ധരിക്കില്ലെന്നു മുക്ത നേരത്തെ തീരുമാനിച്ചിരുന്നു.

ഓലക്കുട ചൂടിയെത്തിയ വരന്‍ റിങ്കു ടോമിക്കൊപ്പം മുക്ത പള്ളിയിലേക്കു നടന്നു. ഒപ്പം ചട്ടയും മുണ്ടുമുടുത്ത തോഴിമാര്‍ കുന്തിരിക്കത്തിന്റെ സുഗന്ധം പകരുന്ന താലവും ചെറിയ ഓലക്കുടകളുമായി ഇരുവരെയും അനുഗമിച്ചു. റിമി ടോമിക്കും ഭര്‍ത്താവ് റോയിസും മാതാപിതാക്കള്‍ക്കും സ്തുതി നല്‍കിയാണു മുക്ത പള്ളിയിലേക്കു കടന്നത്. 

തുടര്‍ന്നു റിങ്കു ടോമി മുക്തയ്ക്കു മിന്നുകെട്ടി. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണു വി വാഹചടങ്ങില്‍ പങ്കെടുത്തത്. പാലാ പാലായിവീട്ടില്‍ പരേതനായ ടോമി ജോസഫിന്റെയും റാണിയുടെയും മകനാണ് റിങ്കു. പാലാരിവട്ടം മരിയഭവനില്‍ ജോര്‍ജ്-സാലി ദമ്പതികളുടെ മകളാണു മുക്ത.

ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ സിനിമാ മേഖലയില്‍നിന്നു മമ്മൂട്ടി, ദിലീപ്, കാവ്യാ മാധവന്‍, നവ്യാ നായര്‍, നമിതാ പ്രമോദ്, ഭാമ, സുരേഷ് കൃഷ്ണ, നാദിര്‍ഷ, സലിംകുമാര്‍, സംവിധായകരായ സിദ്ധിഖ്, ലാല്‍ ജോസ്, ഗായകന്‍ ബിജു നാരായണന്‍ തുടങ്ങിയവര്‍ വധുവരന്‍മാര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാനെത്തി. 




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.