Latest News

കോട്ടപ്പാറ പേരൂരില്‍ സി.പി.എം പ്രവര്‍ത്തകനെ വീടുകയറി അക്രമിച്ചു

കാഞ്ഞങ്ങാട്: [www.malabarflash.com] കോട്ടപ്പാറ പേരൂരിലെ സി.പി.എം പ്രവര്‍ത്തകനെ വീടു കയറി അക്രമിച്ചതായി പരാതി. ടി എച്ച് കുഞ്ഞിരാമന്റെ വീട് ഞായറാഴ്ച രാത്രി ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിച്ചത്. വീട്ടിലുണ്ടായിരുന്ന കുഞ്ഞിരാമനെ സംഘം മര്‍ദ്ദിച്ചു. കൈയും കാലുമൊടിഞ്ഞ കുഞ്ഞിരാമന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കോട്ടപ്പാറയിലെ ബിജെപി പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള 25ഓളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു . ആശുപത്രിയിലുള്ള കുഞ്ഞിരാമനെ പി കരുണാകരന്‍ എംപിയും ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രനും സന്ദര്‍ശിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.