കാഞ്ഞങ്ങാട്: [www.malabarflash.com] കാലിച്ചാനടുക്കം കായക്കുന്നിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പ്രതികളിലൊരാളായ നേരോത്തെ പുഷ്പരാജി(38)ന്റെ മൊഴിയെടുത്തു. പോലീസ് നിരീക്ഷണത്തിലുള്ള പുഷ്പരാജ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കേസിലെ മുഖ്യപ്രതി ശ്രീനാഥ്(30) ഒളിവിലാണ്.
തിരുവോണനാളില്‍ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സിപിഎം പ്രവര്‍ത്തകനായ കാലിച്ചാനടുക്കം ആനപ്പെട്ടി ചുണ്ണങ്കയത്തെ പരേതനായ മാധവന്റെ മകന്‍ സി. നാരായണനെ(42) ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.
സിപിഎമ്മിന്റെ പതാക മോഷണം പോയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്.
നാരായണന്റെ സഹോദരന്‍ അരവിന്ദനും(30) അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഇയാള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ കായക്കുന്നിലെ ബിജെപി പ്രവര്‍ത്തകനായ വിജയന്റെ വീടുതകര്‍ത്ത സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment