Latest News

ഇന്റര്‍നെറ്റില്ലെങ്കിലും വിഷമിക്കേണ്ട ഫയര്‍ചാറ്റ് ആപ്പ് വഴി സന്ദേശമയക്കാം

ഇന്റര്‍ നെറ്റില്ലെങ്കിലും മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ലെങ്കിലും ഫയര്‍ചാറ്റ് ആപ്പില്‍ സന്ദേശമയക്കാം. നെറ്റ് വര്‍ക്ക് ബൈ ദി പീപ്പിള്‍, ഫോര്‍ ദി പീപ്പിള്‍ എന്ന വിപ്ലകരമായ മാറ്റത്തിന് വഴിവെച്ചിരിക്കുകയാണ് ഈ ആപ്പ്.[www.malabarflash.com]

ബ്ലൂടുത്തും വൈഫൈ റേഡിയോയും ഉപയോഗിച്ചാണ് ആപ്ലിക്കേഷന്‍ വഴിയുള്ള സന്ദേശമയക്കല്‍ സാധ്യമാകുന്നത്. ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഫയര്‍ചാറ്റ് ആപ്പ് ലഭ്യമാണ്.

ഒരു നഗരത്തിലെ എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കും ഡൗണ്‍ ആകുന്ന സമയത്ത് നഗരത്തിലെ മൊത്തം ജനസംഖ്യയിലെ 5 ശതമാനം ആളുകള്‍ ഫയര്‍ചാറ്റ് ഉപയോഗിച്ചാല്‍ 1020 മിനിറ്റുള്ളില്‍ ആ നഗരത്തിലെ എല്ലാവരും തമ്മില്‍ ആപ്പ് വഴി ആശയവിനിമയം നടത്താന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കൂടുതല്‍ ആളുകള്‍ ആപ്പ് ഉപയോഗിച്ചാല്‍ ആപ്പ് വഴിയുണ്ടാകുന്ന നെറ്റ്‌വര്‍ക്ക് ശക്തിപ്പെടും. ഫെയ്‌സ്ബുക്കും ഗൂഗിളും തങ്ങളുടെ നെറ്റ്‌വര്‍ക്ക് വ്യാപ്തി കൂട്ടാന്‍ സാറ്റ്‌ലൈറ്റും ഡ്രോണുകളും ബലൂണുകളും ഉപയോഗിക്കുമ്പോള്‍ ഫയര്‍ചാറ്റിന്റെ പുതിയ നെറ്റ്‌വര്‍ക്കിങ്ങ് മോഡലിന് ഒട്ടും പണംമുടക്കേണ്ടി വരുന്നില്ലെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഫയര്‍ചാറ്റിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ എന്‍ഡു ടു എന്‍ഡില്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നുണ്ട്. അതിനാല്‍ സന്ദേശമയക്കുന്നവര്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ സന്ദേശം വായിക്കാന്‍ സാധിക്കൂ.

പ്രകൃതി ദുരന്തങ്ങള്‍ മൂലം കണക്ടിവിറ്റി നഷ്ടപ്പെടുന്ന അവസരങ്ങളില്‍ ആപ്പ് ഏറെ പ്രയോജനപ്പെടും. നേരത്തെ 30 മീറ്റര്‍ പരിധിയിലുള്ളവര്‍ തമ്മില്‍ മാത്രമേ ആപ്പ് വഴിയുള്ള മെസേജിങ് സാധ്യമായിരുന്നുള്ളൂ.

കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തില്‍ കശ്മീര്‍ താഴ്‌വര ഒറ്റപ്പെട്ടപ്പോള്‍ ആപ്പ് ഏറെ ഉപകാരപ്രദമായിരുന്നു. ഇറാനിലും ഇറാഖിലും 2014ല്‍ ഇന്റര്‍നെറ്റ് തടസ്സപ്പെട്ടപ്പോള്‍ കമ്മ്യൂണിക്കേഷന്‍ ചാനലായി ഫയര്‍ചാറ്റ് മാറി.




Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.