പെരിയ: [www.malabarflash.com] ദുരൂഹ സാഹചര്യത്തില്‍ കുണിയയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നും അപ്രത്യക്ഷരായ യു.കെ.ഷറഫുദ്ദീന്റെ ഭാര്യ റുഖിയയും (31), മകന് ആറ് വയസ്സുകാരനായ മുഹമ്മദ് വിഷ്റുദ്ദീനും വെളളിയാഴ്ച നാടകീയമായി ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി.
ഇവരെ പിന്നീട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. റുഖിയയും മകനും റുഖിയയുടെ സഹോദരി ഭര്‍ത്താവ് മലപ്പുറം ജില്ലയിലെ അരീക്കോട് വെറ്റിലപ്പാറ സ്വദേശി മുജീബിനോടൊപ്പം പോയി. റുഖിയ മുജീബുമായി ഏറെ അടുപ്പത്തിലായിരുന്നുവത്രേ.
റുഖിയയുടെ ഭര്‍ത്താവ് ഷറഫുദ്ദീന് പത്തനംതിട്ടയിലെ വെള്ളിക്കുളത്ത് ആശാരിപ്പണിയാണ്. ഇക്കഴിഞ്ഞ പെരുന്നാളിന് ഷറഫുദ്ദീന് നാട്ടിലെത്തിയിരുന്നു. പിറ്റേന്ന് തന്നെ അയാള്‍ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് റുഖിയ മകനേയും കൂട്ടി ക്വാര്‍ട്ടേഴ്സ് വിട്ടത്.
തയ്യല്‍ മിഷീനും ഗൃഹോപകരണങ്ങളുമൊക്കെ റുഖിയ കൊണ്ടു പോയിരുന്നു. ക്വാര്‍ട്ടേഴ്സ് പൂട്ടി ഉടമക്ക് താക്കോല്‍ ഏല്‍പ്പിച്ചതിന് ശേഷമാണ് യുവതി സ്ഥലം വിട്ടത്. കുടക് മടിക്കേരി സിദ്ദാപുരം ഗദ്ദളം സ്വദേശിനിയാണ് റുഖിയ. കോടതിയില്‍ നിന്ന് മുജീബിനോടൊപ്പമാണ് റുഖിയയും മകനും പോയത്. ഇവരെ കാണാതായതുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം പുരോഗമിച്ചു വരുന്നതിനിടയില്‍ ഇരുവരും മലപ്പുറത്തുണ്ടെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തിയിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment