Latest News

പയ്യന്നൂരില്‍ സി.പി.എം വായനശാലക്കുനേരെ ആക്രമണം

കണ്ണൂര്‍: [www.malabarflash.com]പയ്യന്നൂരില്‍ സി.പി.എം നിയന്ത്രണത്തിലുള്ള വായനശാലക്കുനേരെ ആക്രമണം. പയ്യന്നൂര്‍ കണ്ടോത്ത് ശ്രീനാരായണഗുരു ഗ്രന്ധാലയത്തിനുനേരെയാണ് ആക്രമണമുണ്ടായത്.

ജനല്‍ച്ചില്ലുകളും മുന്‍വാതിലിന്റെ പൂട്ടും തകര്‍ത്തിട്ടുണ്ട്. പുസ്തകങ്ങള്‍, കമ്പ്യൂട്ടറുകള്‍ എന്നിവ നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വായനശാല നശിപ്പിച്ചതായി കണ്ടത്. 

തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. ആര്‍.എസ്.എസാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു 




Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.