കാസര്‍കോട്: [www.malabarflash.com] പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മവാര്‍ഷികാ ഘോഷത്തോടനുബന്ധിച്ച് കാസര്‍കോട് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നെഹ്‌റു അനുസ്മരണ സെമിനാറും ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചു.
നെഹ്‌റുവിന്റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഭാഗമായാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നെഹ്‌റു അനുസ്മരണ സെമിനാറും ചിത്രപ്രദര്‍ശനവും നടത്തിയത്. ഡിഡിഇ സി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ അധ്യക്ഷത വഹിച്ചു.
റിട്ട. എഇഒ കെ. വി രാഘവന്‍, പിടിഎ പ്രസിഡണ്ട് പുരുഷോത്തമ ഭട്ട് , ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ പി.വി പ്രസീത, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ പി.എസ് ബിന്‍സി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. അനില്‍കുമാര്‍ നന്ദി പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment