Latest News

അഗ്നിശമനസേനയും നാട്ടുകാരും തിരച്ചില്‍, യുവാവ് ആശുപത്രിയില്‍

കോട്ടയം: [www.malabarflash.com] കോട്ടയത്ത് പൊലീസിനെ കണ്ട് കായലില്‍ ചാടിയ യുവാവിനെ കാണാതായെന്ന പരാതി വ്യാജമെന്ന് പൊലീസ്. വിശാഖ് എന്ന യുവാവ് കായലില്‍ ചാടിയെന്നായിരുന്നു പരാതി.

ഇയാളെ ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് തെളിവുണ്ടെന്നും പൊലീസ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കുറച്ചുദിവസങ്ങളിലായി പ്രദേശത്ത് ബിജെപി സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിരുന്നു പൊലീസ് പരിശോധനക്കെത്തിയത്.പൊലീസിനെക്കണ്ട് ഭയന്നോടി കായലില്‍ ചാടിയെന്നായിരുന്നു പരാതി. 

എന്നാല്‍ ഇയാളെ കായലിലെ തുരുത്തില്‍നിന്നും അവശനിലയില്‍ കണ്ടെത്തിയതാണെന്നും സംഭവം പൊലീസിനെ അറിയിച്ചിരുന്നെന്നും ബിജെപി പ്രാദേശികനേതാക്കള്‍ പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.