Latest News

ഉദുമ സ്‌കൂളിലെ പി.ടി.എ ഫണ്ട് തിരിമറി നടത്തിയ അധ്യാപകനെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ

ഉദുമ[www.malabarflash.com]:ഉദുമ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പി.ടി.എ ഫണ്ടില്‍ തിരിമറി നടത്തിയ പിടിഎ സെക്രട്ടറി കൂടിയായ അധ്യാപകനെതിരെ ബുധനാഴ്ച ചേര്‍ന്ന പിടിഎ അടിയന്തിരയോഗം വകുപ്പ്തല നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ഹയര്‍ സെക്കണ്ടറി വിഭാഗം ജിയോളജി അധ്യാപകന്‍ പ്രിന്‍സിപ്പാളിന്റെ ചാര്‍ജ് വഹിക്കുന്ന കെ. രത്‌നാകരനെതിരെയാണ് നടപടിക്ക് പി.ടി.എ കമ്മിററി ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.

ഈ അധ്യായന വര്‍ഷം ഉദുമ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനം നേടിയ 264 വിദ്യാര്‍ത്ഥികളില്‍ നിന്നായി പി.ടി.എ ഫണ്ടിലേക്കും വെല്‍ഫെയര്‍ ഫണ്ടിലേക്കും പിരിച്ചെടുത്ത തുകയില്‍ നിന്നും 50000ത്തോളം രൂപ രത്‌നാകരന്‍ തിരിമറിനടത്തിയതാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.www.malabarflash.com
പിടിഎ കമ്മിററി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ നടത്തിയ തെളിവെടുപ്പിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ തിരിമറി നടത്തിയ പണം തിരികെ നല്‍കി തടിയൂരാനുളള ഈ അധ്യാപകന്റെ ശ്രമം പി.ടി.എ കമ്മിററിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് വിജയിച്ചില്ല.

അതിനിടെ കഴിഞ്ഞ മാസം ആറാം തീയ്യതി മുതല്‍ 23 വരെ അവധിയിലായിരുന്ന രത്‌നാകരന്‍ സ്‌കൂളിലെ അധ്യാപകരുടെ അററന്റന്‍സ് രജിസ്റ്ററില്‍ ഈ ദിവസങ്ങളിലെല്ലാം ഒപ്പിട്ട വിവരം പുറത്തു വന്നു.www.malabarflash.com

ആറാം തീയ്യതി ഉച്ചയോടെയാണ് മാതാവിന്റെ മരണത്തെ തുടര്‍ന്നാണ് ഇയാള്‍ അവധിയില്‍ പോകുന്നത്. എന്നാല്‍ 23 ന് സ്‌കൂളിലെത്തിയ രത്‌നാകരന്‍ അവധി എടുത്ത ദിവസങ്ങളിലെയെല്ലാം ഒപ്പിടുകയായിരുന്നു.
ഫണ്ട് തിരിമറിക്കൊപ്പം ഈ സംഭവവും പുറത്തുവരുമെന്ന് മനസ്സിലാക്കിയ ഇയാള്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ രജിസ്റ്ററില്‍ എട്ടാം തീയ്യതി മുതല്‍ 11 ാം തീയ്യതി വരെയുളള ഒപ്പുകള്‍ ചുരണ്ടി ലീവ് രേഖപ്പെടുത്തുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട പി.ടി.എ പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍ ബുധനാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന പി.ടി.എ അടിയന്തിര യോഗത്തില്‍ വിഷയം അവതരിപ്പിക്കുകയും രജിസ്റ്റര്‍ പരിശോധിച്ച് തിരുത്തലുകള്‍ നടത്തിയത് ഉറപ്പ് വരുത്തുകയും ചെയ്തതോടെയാണ് വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചത്.

ഈ തീരുമാനത്തിന് ബുധനാഴ്ച വൈകുന്നേരം ചേര്‍ന്ന പി.ടി.എ വാര്‍ഷിക ജനറല്‍ ബോഡി അംഗീകാരവും നല്‍കി.

അതിനിടെ പി.ടി.എ ജനറല്‍ ബോഡി യോഗം കഴിഞ്ഞ് പോവുകയായിരുന്ന പി.ടി.എ പ്രസിഡണ്ട് എ. ബാലകൃഷ്ണനെ സ്‌കൂള്‍ ഓഫീസിന് മുമ്പില്‍ വെച്ച് മററു അധ്യാപകര്‍ നോക്കി നില്‍ക്കെ ആരോപണ വിധേയനായ രത്‌നാകരന്‍ അസഭ്യം പറഞ്ഞത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി.www.malabarflash.com

കഴിഞ്ഞ 8 വര്‍ഷത്തോളമായി പി.ടി.എ പ്രസിഡണ്ടായി പ്രവര്‍ത്തിച്ച് സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രയത്‌നിച്ച് ബുധനാഴ്ച സ്ഥാനമൊഴിഞ്ഞയാളാണ് ഉദുമ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡണ്ടു കൂടിയായ എ.ബാലകൃഷ്ണന്‍.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.