Latest News

ഇശല്‍ മാല കുടംബ സംഗമം ശനിയാഴ്ച

കോഴിക്കോട്: [www.malabarflash.com] കേരളത്തിലെ മികച്ച രചിതാക്കളും, ഗായകരും, ഗവേശകരും, വ്യാവസായികളുമടങ്ങിയ ഇശല്‍ മാല കുടുംബത്തിന്റെ ആദ്യ സംഗമം ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ഫോര്‍ട്ട് കിംഗ് ഓഡിറേറാറിയത്തില്‍ മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരാവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

റംലാബീഗത്തിനുളള ഫ്‌ളാററിന്റെ പ്രമാണ കൈമാററവും, പ്രമുഖരെ ആദരിക്കുകയും ചെയ്യുന്ന പരിപാടിയില്‍ വൈകുന്നേരം വരെ സംഗീത വിരുന്നും നടക്കും.
കാലിക്കററ് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെ.കെ. അബ്ദുസലാം, ഫൈസല്‍ എളേററില്‍, യു.കെ.യൂസുഫ്, നൗഷാദ് അരിക്കോട് സംബന്ധിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.