Latest News

ഫീസടക്കണമെന്ന് മരിച്ച മലയാളി പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് ബഹറിന്‍ സ്‌കൂള്‍

ദുബായ്: [www.malabarflash.com] മകള്‍ മരിച്ചതിന്റെ വേദനയില്‍ കഴിയുന്ന മലയാളി പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് ഫീസടക്കാന്‍ ബഹറിനിലെ സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം. ഏപ്രില്‍ മാസത്തില്‍ തുടങ്ങിയ സ്‌കൂള്‍ ഫീസ് ഒടുക്കാന്‍ മാതാപിതാക്കളെ ഇന്ത്യന്‍ സ്‌കൂള്‍ സ്‌കൂള്‍മാനേജ്‌മെന്റ് വിളിച്ചു പറയുകയായിരുന്നു.

ജനുവരിയില്‍ ചിക്കന്‍പോക്‌സ് പിടിപെട്ടു മരിച്ച എട്ടുവയസ്സുകാരി അബിയാ ശ്രേയാ ജോഫിയുടെ ഫീസ് അടക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ മകള്‍ ശ്രേയാ ജോഫി മരിച്ചെന്നും ഏപ്രില്‍ മുതല്‍ ആരംഭിച്ച പുതിയ ടേമിന് എന്റോള്‍ ചെയ്തിട്ടില്ലെന്നും അമ്മ ഷൈനി ഫിലിപ് അറിയിച്ചു.

പിന്നീട് പിതാവിനെയും സ്‌കൂള്‍ അധികൃതര്‍ വിളിച്ച് ഇതേ കാര്യം ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ പിന്നീട് മാതാപിതാക്കളെ വിളിച്ച് ക്ഷമ പറഞ്ഞു. ഭരണപരമായ പിഴവാണ് കാരണമായതെന്നും ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.