Latest News

മലപ്പുറം ഇനി ‘വൈഫൈ’ നഗരം



മലപ്പുറം: [www.malabarflash.com] മലപ്പുറത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗജന്യ വൈ ഫൈ നഗരമായി ഐടി, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെയാണു നഗരസഭ പദ്ധതി നടപ്പാക്കുന്നത്.

കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ സംസ്ഥാനമായി മാറുകയാണെ ന്നും എല്ലാ മേഖലകളും ഡിജിറ്റലാകുന്നതോടെ ചുവപ്പുനാട കേട്ടുകേള്‍വിയാകുമെന്നും ഭരണരംഗം അഴിമതി മുക്തമാകുമെന്നും മന്ത്രി പറഞ്ഞു.

നഗരസഭ നടപ്പാക്കുന്ന ഇലക്‌ട്രോണിക് മെഡിക്കല്‍ റിക്കാര്‍ഡ്, ഇ-ട്യൂട്ടറിംഗ് എന്നിവയുടെ ഉദ്ഘാടനം നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു.

നഗരസഭയില്‍ നടന്ന പരിപാടിയില്‍ പി.ഉബൈദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം.ഗിരിജ, സ്ഥിരംസമിതി അധ്യക്ഷരായ പരി അബ്ദുള്‍ മജീദ്, ജമീല ടീച്ചര്‍, സക്കീര്‍ ഹുസൈന്‍, ഇരിയക്കുളം ഹഫ്‌സത്ത്, എന്‍.കെ. അബ്ദുല്‍മജീദ്, നഗരസഭാംഗം വീക്ഷണം മുഹമ്മദ്, റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്.കെ. ഗോയല്‍, സതേണ്‍ റീജണ്‍ ജനറല്‍ മാനേജര്‍ ആര്‍. ഭാസ്‌കരന്‍, നഗര സഭാസെക്രട്ടറി രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.