Latest News

സിഇടി ഹോസ്റ്റല്‍ അഥവാ ചെകുത്താന്‍കോട്ട അധോലോകത്തെ അനുസ്മരിപ്പിക്കുന്ന വാഹനങ്ങളും

കഴക്കൂട്ടം: [www.malabarflash.com] ജില്ലയിലെ അഭിമാന സ്ഥാപനമായ സിഇടിയുടെ പിന്നാമ്പുറത്തെ മെന്‍സ് ഹോസ്റ്റലിനെ വിശേഷിപ്പിക്കാന്‍ കുട്ടികള്‍ ഉപയോഗിക്കുന്ന പ്രയോഗമാണ് ‘ചെകുത്താന്‍കോട്ട’.

ഹെല്‍ബോയ്‌സ്, ഡെവിള്‍സ് തുടങ്ങിയ പേരുകളിലുള്ള ചെറുസംഘങ്ങളുടെ വിഹാരമാണ് ചെകുത്താന്‍കോട്ട. കഴിഞ്ഞദിവസം കോളജ് കാമ്പസില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചതെറിപ്പിച്ച തുറന്ന ജീപ്പുള്‍പ്പെടെ മൂന്നു വാഹനങ്ങള്‍ ഇത്തരം സംഘത്തിന്റേതാണ്.

വര്‍ഷങ്ങളായി പച്ചയും മഞ്ഞയും നിറമുള്ള രണ്ട് തുറന്ന ജീപ്പുകള്‍ ഈ ഹോസ്റ്റലിലുണ്ട്. കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന സീനിയേഴ്‌സാണ് വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മൂന്നു തവണയിലേറെ തുറന്ന് ജീപ്പ് ശ്രീകാര്യം, മെഡിക്കല്‍കോളജ് പോലീസ് അധികൃതര്‍ പിടികൂടിയിരുന്നു.

മൂന്നുവര്‍ഷം മുന്‍പ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷമുണ്ടായപ്പോള്‍ ഈ വാഹനത്തില്‍ നിന്ന് മാരകായുധങ്ങള്‍ പോലീസ് കണെ്ടത്തിയിരുന്നു. വിവിധതരം ആയുധങ്ങള്‍കൊണ്ട് അലങ്കരിച്ച തുറന്ന് ജീപ്പ് ഹോസ്റ്റലിനു പിന്നിലെ കുറ്റിക്കാട്ടിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഹോസ്റ്റലിനു പിന്‍വശം അര ഏക്കറോളം കുറ്റിക്കാടാണ്.

തുറന്ന ജീപ്പില്‍ അവധി ദിവസങ്ങളില്‍ ആഘോഷങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ പുറത്തു പോകുന്നതുപതിവാണ്. അപകടം നടന്ന ബുധനാഴ്ച ഓണാഘോഷ റാലിയില്‍ എട്ടു ബൈക്കുകളും രണ്ട് തുറന്ന ജീപ്പും ചെകുത്താന്‍ എന്ന ബോര്‍ഡ് സ്ഥാപിച്ച ലോറിയും അകമ്പടിയുണ്ടായിരുന്നു.

കോളജ് ഹോസ്റ്റലിലുള്ള യൂണിയന്‍ കമ്മിറ്റിയാണ് വര്‍ഷങ്ങളായി ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചയ്ക്കു സദ്യ കഴിഞ്ഞ് നാലോടെയായിരുന്നു റാലി ആരംഭിച്ചത്. ഇതിന്റെ മുഖ്യ സംഘാടകന്‍ കോളജ് ഹോസ്റ്റളിലെ വിദ്യാര്‍ഥി നേതാക്കളായിരുന്നു.

സ്ഫടികം സിനിമയെ അനുകരിച്ചാണ് ഇവര്‍ ലോറിയില്‍ ചെകുത്താന്‍ എന്ന ബോര്‍ഡു വച്ചത്. പഠനത്തില്‍ മികവുണെ്ടങ്കിലും ഹോസ്റ്റലിലെ ഒരു കൂട്ടര്‍ സ്ഥിരം പ്രശ്‌നക്കാരാണെന്ന അഭിപ്രായമാണ് അധ്യാപകര്‍ക്കുള്ളത്.

ഹോസ്റ്റല്‍ ചുറ്റുപാടും ഇത്തരം വാഹനങ്ങളും ഇവരുടെ പെരുമാറ്റം കൂടുതല്‍ വഷളാക്കിയിരുന്നു. ഹോസ്റ്റലിലെ രണ്ട്‌വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

12 പേരെ സസ്‌പെന്‍ഡ് ചെയ്തു - സിഇടി കോളജ് വളപ്പിനുള്ളില്‍ മൂന്നാംവര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി തന്‍സി ബഷീര്‍ ജീപ്പിടിച്ച് മരിച്ചതിനെത്തുടര്‍ന്ന് ഓണാഘോഷ റാലി സംഘടിപ്പിച്ച ഹോസ്റ്റല്‍ യൂണിയന്‍ കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു.

യൂണിയന്‍ ഭരവാഹികളായ 12 പേരെ കോളജില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി കോളജ് കൗണ്‍സില്‍ അറിയിച്ചു.

കോളജ് കാമ്പസില്‍ വാഹനങ്ങള്‍ കയറ്റരുതെന്ന ചട്ടം നിലനില്‍ക്കേ അത് ലംഘിച്ചുകൊണ്ട് പരിപാടി സംഘടിപ്പിച്ചതിനാണ് യൂണിയന്‍ കമ്മിറ്റിക്കെതിരേ നടപടിയെന്ന് പ്രിന്‍സിപ്പല്‍ ഡോ.ജെ.ഡേവിഡ് പറഞ്ഞു.

എന്നാല്‍ എല്ലാവര്‍ഷവും ഓണാഘോഷദിവസം വാഹനം കടത്തിവിടുന്ന പതിവുണെ്ടന്നും അധികൃതരുടെ അറിവോടെയാണ് പരിപാടി നടന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.