Latest News

പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണവേട്ട; 2.89 കോടി രൂപയും 13 കിലോ സ്വര്‍ണവും പിടിച്ചു

പെരിന്തല്‍മണ്ണ: [www.malabarflash.com] കാറില്‍ കടത്തുന്നതിനിടെ 2,89,70,000 രൂപയുടെ കുഴല്‍പ്പണവും 13 കിലോഗ്രാം സ്വര്‍ണക്കട്ടികളും പൊലീസ് പിടികൂടി. പെരിന്തല്‍മണ്ണ പാതായ്ക്കര മനപ്പടി മാലാപറമ്പത്ത് വിനോദ്കുമാര്‍ എന്ന വിനു(41), രാമപുരം സ്‌കൂള്‍പടി കുന്നത്തൊടി കെ.ടി. റഷീദ്(47), പെരിന്തല്‍മണ്ണ പാതായ്ക്കര തണ്ണീര്‍പ്പന്തല്‍ കല്ലുവെട്ടുകുഴിയില്‍ മനോജ് എന്ന മനു(39), രാമപുരം സ്‌കൂള്‍പടി പയ്യാരക്കല്‍ മുഹമ്മദ് സലീം(32), വടക്കാങ്ങര പോത്തുകുണ്ട് വേങ്ങശ്ശേരി മുഹമ്മദലി എന്ന കുട്ട്യാപ്പ(58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.




സ്വര്‍ണത്തിനു മാര്‍ക്കറ്റില്‍ 3.51 കോടി രൂപ വില വരും. സംസ്ഥാനത്ത് ഈയിടെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണിതെന്ന് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ പറഞ്ഞു.

തമിഴ്‌നാട്ടിലെ ഹവാല ഇടപാടുകേന്ദ്രങ്ങളില്‍ നടത്തിയ നിരീക്ഷണത്തിനൊടുവില്‍ വാഹനത്തെ വാളയാര്‍ ചെക്ക് പോസ്റ്റ് മുതല്‍ പിന്തുടര്‍ന്ന് നടത്തിയ സാഹസിക നീക്കത്തിലാണ് സംഘം വലയിലായത്.

കാറിന്റെ സീറ്റിനു പിറകുവശത്തുള്ള രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. അരപ്പട്ടയില്‍ കെട്ടിയ നിലയിലും പാന്റ്‌സിന്റെ രഹസ്യ അറയിലുമായാണ് ഒരു കിലോഗ്രാം വീതം തൂക്കമുള്ള 13 സ്വര്‍ണക്കട്ടികള്‍ സൂക്ഷിച്ചിരുന്നത്. ബെംഗളൂരുവില്‍നിന്നും ചെന്നൈയില്‍നിന്നും കൊണ്ടുവന്നതാണ് പണവും സ്വര്‍ണവുമെന്ന് പൊലീസ് പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.