Latest News

പെണ്‍കുട്ടിക്കെതിരായ ആക്രമണം തടഞ്ഞ സൈനികനെ അടിച്ചുകൊന്നു

ന്യൂഡല്‍ഹി:[www.malabarflash.com] ഉത്തര്‍പ്രദേശിലെ മീററ്റില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതു ചോദ്യം ചെയ്ത സൈനികനെ ഒരു സംഘം അടിച്ചുകൊന്നു. വദ്മിത്ര ചൗധരിയെന്ന സൈനികനാണ് പെണ്‍കുട്ടിയെ അക്രമികളില്‍ നിന്നും രക്ഷിച്ചതിനു സ്വജീവന്‍ ത്യജിക്കേണ്ടി വന്നത്.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മീററ്റിലെ ഹരാദേവ് നഗറില്‍ അഞ്ചംഗ സംഘം പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതു കണ്ടാണ് സൈനികന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. പെണ്‍കുട്ടിയെ സൈനികന്‍ രക്ഷിച്ചതിനു പിന്നാലെ സംഘം സ്ഥലം വിട്ടു. കൂടുതല്‍ ആളുകളെ കൂട്ടി മടങ്ങിയെത്തിയ സംഘം സൈനികന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൈനികന്‍ ശനിയാഴ്ച മരണത്തിനു കീഴടങ്ങി.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങിയെന്ന് മീററ്റ് എസ്പി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.