Latest News

ദലിത് വിരുദ്ധ പോസ്റ്റുകള്‍ക്കെതിരെ നവമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു

ലപ്പുഴ: [www.malabarflash.com] ഫെയ്‌സ്ബുക്കില്‍ ദലിത് വിരുദ്ധ ആഹ്വാനം ശക്തമാകുന്നു. ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് റൈറ്റ് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

‘നാലാം കിട ഹിന്ദുക്കളായ പട്ടിക ജാതിയില്‍ പെട്ട പെലത്തികളെ ബലാത്സംഗം ചെയ്ത് കൊല്ലുക. എന്നാലെ ഈ നാട് നന്നാവൂ’ എന്നായിരുന്നു പോസ്റ്റ്. വംശീയ വിദ്വേഷം കലര്‍ന്ന പോസ്റ്റിനെതിരെ നിയമനടപടികള്‍ക്ക് ആഹ്വാനം ചെയ്തു കൊണ്ടുളള ക്യാമ്പയിനും സമാന്തരമായി ആരംഭിച്ചിട്ടുണ്ട്. പോസ്റ്റിനെതിരെ അവരവരുടെ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പരാതിനല്‍കണമെന്നാണ് ആഹ്വാനം.

ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പട്ടികജാതി പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരവും ഇത്തരം ആഹ്വാനങ്ങള്‍ ഗൗരവപരമായ കുറ്റകൃത്യമാണ്. സമൂഹത്തിലെ അനീതികള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ ഫെയ്‌സ്ബുക്കിലുടെ പ്രതിഷേധിക്കുന്നവര്‍ ഇത്തരമൊരു പ്രവണതയ്ക്ക് എതിരെ കാര്യമായി പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെന്നത് തന്നെ സോഷ്യല്‍ മീഡിയിയില്‍ ദളിതര്‍ക്ക് നേരെ വിവേചനം നിലനില്‍ക്കുന്നുണ്ട് എന്നതിന് തെളിവാണെന്ന് ഈ പോസ്റ്റിനെതിരെ രംഗത്ത് വരുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. വളരെ അപകടരമായ പ്രവണതയാണിതെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേ സമയം ഈ വിവാദ പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിന്റെ അഡ്മിന്‍ രംഗത്തു വന്നിട്ടുണ്ട്.
ഖേദപ്രകടനത്തിന്റെ പൂര്‍ണ്ണ രൂപം
ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസങ്ങളിലായി വന്ന ദളിത് വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റ് വിവാദമായ സാഹചര്യത്തില്‍ അഡ്മിന്‍ പാനലില്‍ നിന്ന് ആദ്യം തന്നെ ഖേദം രേഖപ്പെടുത്തട്ടെ...

രാഷ്ട്രം അറുപതത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനം ആചരിക്കുന്ന ഈ വേളയിലും മനുഷ്യനെ മനുഷ്യനായി കാണാത്ത വാക്കിലും നോക്കിലും വര്‍ഗ്ഗീയ വിഷം ചീറ്റുന്ന സത്വങ്ങള്‍ ഈ ഭൂമിയില്‍ ഇപ്പോഴും ഉണ്ടന്ന് സമ്മതിക്കാതെ വയ്യ.. വര്‍ഗ്ഗീയത എതിര്‍ക്കപ്പെടേണ്ടതാണ്. അത് തികഞ്ഞ മാനവിക വിരുദ്ധവും നിന്ദ്യവും നീചവുമാണ്... വര്‍ഗ്ഗീയത പോലുളള വിഷങ്ങളെ തുടച്ചു നീക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യവും!!
[policy No 8 ശ്രദ്ധിക്കുക : സ്ത്രീ വിരുദ്ധത , പുരുഷവിരുദ്ധത , ഹോമോഫോബിയ, റേസിസം, കാസ്ടിസം തുടങ്ങിയവ പ്രോത്സാഹിപ്പിക്കപെടുന്നതല്ല]
സുനില്‍ എ എസ് (Sunil AS) എന്ന വ്യാജ ഐഡി (!) ഉപയോഗിച്ച് ഒരു വിഘടന വാദി പോസ്റ്റ് ചെയ്ത പ്രസ്തുത പോസ്റ്റുകള്‍ കണ്ട മാത്രേ അഡ്മിന്‍ നീക്കം ചെയ്തതാണ്. പാതിരാ സമയങ്ങളില്‍ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അയാളെ നീക്കം ചെയ്യുകയും ചെയ്തു. പക്ഷേ , അതിനുളളില്‍ വാര്‍ത്തയായി കത്തിപ്പടരുകയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു...

അഭിപ്രായ സ്വാതന്ത്ര്യം ഗ്രൂപ്പിന്റെ ജീവവായു ആണ്. എന്നാല്‍ ഗ്രൂപ്പിന്റെ നിയമാവലിയില്‍ അതിന്റെ പരിധി നിശ്ചയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവിടെ വരുന്ന പോസ്റ്റുകള്‍ക്ക് ഗ്രൂപ്പിനോ അഡ്മിന്‍ പാനലിനോ യാതൊരുവിധ ഉത്തരവാദിത്വവും ഇല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!! ആയതിനാല്‍, സുനില്‍ എ.എസ് എന്ന വ്യാജ ഐഡി ഉടമസ്ഥനെതിരെ ആരെങ്കിലും നിയമനടപടി സ്വീകരിക്കുന്നു എങ്കില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നതാണെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു .






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.